Cinemapranthan

ഇന്ത്യയിൽ ഏറ്റവും കൂടുതൽപേര്‍ തിരഞ്ഞ റൊമാൻ്റിക് സിനിമയായി ഖല്‍ബ്

null

ഇന്ന് എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽപേര്‍ തിരഞ്ഞ റൊമാൻ്റിക് സിനിമയായി ഖല്‍ബ്. IMDB കണക്കുപ്രകാരം My Fault , Hi Nanna തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ഖല്‍ബ് ഒന്നാമതായത്.

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ ന് ഒ ടി ടി യിൽ വമ്പൻ വരവേൽപ്പായിരുന്നു കിട്ടികൊണ്ടിരുന്നത്. ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.

ആലപ്പുഴയുടെ പശ്ചാത്തലത്തിൽ തീവ്രമായ പ്രണയത്തിന് കഥ പറഞ്ഞ ഖൽബ് ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു. വമ്പൻ സിനിമകൾക്കിടയിൽ വലിയ താര നിരയൊന്നുമില്ലാതെ എത്തിയ ഖൽബ്‌ മനോഹര സിനിമയെന്ന് വിധി എഴുതിയിട്ടും നിര്‍ഭാഗ്യവശാല്‍ പല തീയേറ്ററിലും ആളില്ലാത്തതു കാരണം പല ഷോകളും ക്യാന്‍സല്‍ ചെയ്യേണ്ടി വന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ രണ്ടാം വാരം മുതൽ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ തിരിച്ച് വരുകയും ചെയ്‌തു. ഈ വർഷം ജനുവരി ആദ്യവാരം ആയിരുന്നു ചിത്രത്തിന്റെ റിലീസ്.

ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, ആഷിക്ക് ഖാലിത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സുഹൈൽ എം കോയ സാജിദ് യഹിയ എന്നിവർ ചേർന്നാണ് ചത്രത്തിന്റെ തിരക്കഥ. ഷാരോൺ ശ്രീനിവാസ് ക്യാമറയും എഡിറ്റിങ് അമൽ മാനോജ് നിർവഹിക്കുന്നു.

cp-webdesk

null