പ്രിയാ ഖൽബിനും..,ഖൽബിന്റെ കൂട്ടർക്കും..!
നീ എന്നാ സിനിമ കണ്ടപ്പോൾ നിന്റെ സൃഷ്ടാവ് സാജിദ് യഹിയ
എന്നാ മനുഷ്യനെ വേണ്ടി എഴുതുന്നു..@sajidyahiya
എന്റെ ഇരുപത്തിരണ്ടു വയസിൽ എത്രമാത്രം സിനിമ ഞാൻ കണ്ടിട്ടുണ്ട്..പക്ഷെ എന്റെ കണ്ണിൽ ഇത്രമാത്രം അടുത്തത്..
ഖൽബ് മാത്രമാണ്..
That is SAJID YAHYA എന്നാ ഡയറക്ടറുടെ QALB❤️
ഖൽബിൽ എനിക്ക് ഏറെ ഇഷ്ടമായത്
Dadayude വൈഫ് അതായത് കാൽപോയുടെ mom
പേരോ മുഖമോ.വ്യക്തമായി കാണിക്കാതെ..കഥയുടെ ഇടയിൽ ഒക്കെ വന്നപ്പോയ ഒരു പേര്..
എത്ര ഭാഗ്യമുള്ള സ്ത്രിയാണ് അവർ..
മരിച്ചിട്ടും..അവരോളം dada മറ്റൊന്നും സ്നേഹിച്ചിട്ടില്ല…
ഓരോ നിമിഷവും അവരോടുള്ള പ്രണയം അയാളിലുണ്ട്..
അത്രമേൽ സ്നേഹം ലഭിച്ചൊരാൾ
മറ്റൊരു ഇഷ്ടപെട്ട കഥാപാത്രം..
സൈഫുദ്ധീൻ..
തുമ്പിയുടെ ക്രൂരനായ പിതാവ്
The Real Male chauvinist..
മൂവി കണ്ട് നിങ്ങളെ കഥാപാത്രത്തെ ഞാൻ വെറുത്തു
അതിനേക്കാൾ നിങ്ങൾ എന്നാ നടനെ ഞാൻ ഇഷ്ടപ്പെട്ടു..
സൈഫുദ്ധീൻ ആയി അഭിനയിച്ച മനുഷ്യൻ..@actorashiqkhalid
ആ വേഷത്തിന് അയാളെക്കാൾ മികച്ചൊരു cast ഇല്ല…,
തല്ലാൻ തോന്നിയിട്ടുണ്ട്..
അയാൾ ഒരാൾ ഇല്ലാരുന്നേൽ ആരും വേദനിക്കില്ല എന്ന് തോന്നിയിട്ടുണ്ട്
അയാൾ അങ്ങ് മരിച്ചപോയാൽ മതിയെന്ന് വരെ ചിന്തിച്ചുപോയി..പക്ഷെ അയാളെപ്പോലെ ഉള്ളവരെ എല്ലാം എനിക്ക് തല്ലാനോ,കൊല്ലാനോ കഴിയില്ല എന്നോർത്തപ്പോ സങ്കടപ്പെട്ടിട്ടുണ്ട്..
എന്ത് രസമായിട്ടാണ് അയാൾ അഭിനയിച്ചത്..
ഇതുവരെ ഞാൻ കണ്ടിട്ടില്ലാതെ കുറെ മനുഷ്യർ..
“””അച്ഛൻ മരിച്ചിട്ട് ഞാൻ ഇതുവരെ കരഞ്ഞിട്ടില്ല.,സഹ്റ
എന്തുകൊണ്ടാണ് എന്ന് അറിയോ.??
അച്ഛനെ എനിക്കിഷ്ടമില്ലാഞ്ഞിട്ട് അല്ല.
അച്ഛൻ എന്നെ സ്നേഹിക്കാഞ്ഞിട്ടല്ല,
അത്രത്തോളം എന്റെ അമ്മ ഒരു അടിമയെ പോലെ അച്ഛന്റെ തല്ല് ഏറ്റു വാങ്ങിയിട്ടുണ്ട് , ഖൽബ് ഇല്ലേ ആ സിനിമയിലെ അയാളെക്കാൾ ഒരുപാട് മേലെ ദുഷ്ടനാരുന്നു അച്ഛൻ
അമ്മയെ ഒന്ന് പുറത്ത് ഇറങ്ങാൻ സമ്മതിക്കാതെ.,
ഇഷ്ടമുള്ള വസ്ത്രം വാങ്ങികൊടുക്കാതെ,
ഒന്ന് ചിരിക്കാൻ പോലും സമ്മതിക്കാതെ..
നിനക്ക് അറിയോ,ഞാൻ പരീക്ഷക്ക് മാർക്ക് കുറച്ചു വാങ്ങിയാൽ
എന്റെ അമ്മയാണ് തല്ല് കൊള്ളാർ
അച്ഛാ എത്ര തല്ലിയാലും അമ്മയുടെ വീട്ടുകാർ അതൊന്നും വല്യ കാര്യത്തിൽ എടുക്കില്ല.. അവൻ നിന്നെ പോന്നപോലെ നോക്കുന്നില്ലേ
ഉടുക്കാനും,ഉണ്ണാനും തരുന്നില്ലേ.. എന്നേക്ക് പറയും
ആരോടും പരാതി പറയാതെ അമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് “””
സൗദയെ കുറിച് എഴുതിയത് കണ്ട് എനിക്ക് വന്നൊരു മെസ്സേജ് ആണിത് അതിന് മറുപടി ഒന്നും കൊടുക്കാതെ മണികൂറോളം ആ മെസ്സേജ് ഞാൻ നോക്കി നിന്ന്
സൗദയെ കുറിച് എഴുതിയത് കണ്ട് എനിക്ക് വന്നൊരു മെസ്സേജ് ആണിത് അതിന് മറുപടി ഒന്നും കൊടുക്കാതെ മണികൂറോളം ആ മെസ്സേജ് ഞാൻ നോക്കി നിന്ന്
എനിക്ക് പതിനാല് വയസ്..
ഏകദേശം എട്ടു വർഷമായി എന്റെ ഉപ്പ മരിച്ചിട്ട്..
ഇന്നും ഉപ്പ എന്നുള്ള വാക്ക് കേൾക്കുമ്പോൾ ചങ്ക് തകരുന്ന എന്നെപോലെയൊരു മോൾക്ക് ഇങനെയൊരു കാര്യം സഹിക്കുമോ..??
സൗദമാർ ഒരുപാട് ഉണ്ടേലും.
ഒരുപാട് സൈഫുദ്ധീൻമാർ ഉണ്ടാകും എന്ന് ഞാൻ വിശ്വസിച്ചില്ല…!
പക്ഷെ ഇങ്ങനെ വന്നൊരു മെസ്സേജ്.
അപ്പൊ സൈഫുദീൻ എന്നാ കഥാപാത്രം അത്രമേൽ ജനങ്ങളുടെ ഉള്ളിൽ കേറിയതുകൊണ്ടല്ലേ…??
സജിദിക്ക…ഖൽബ്.
എന്റെ ഉള്ളിൽ കേറാൻ കാരണം
ഇങ്ങനെയുള്ള കഥാപാത്രം ആണ്
തുമ്പിയെയും,കാൽപോയെയും മാത്രമല്ല..
സൗദ,സൈഫുദ്ധീൻ,സായിപ്പ്,
Pilko,trimol,റീന, മോനിച്ചൻ,
ട്രിസ ആന്റി,അസുറ ബീവി,chava,സലി,
Jamaica ,ചോര, ഇസബെല്ല
തുടങ്ങി ഓരോ characters ഞാൻ ശ്രദ്ധിച്ചു.
തുമ്പിയുടെ വോയ്സിൽ തുടങ്ങിയ മൂവി സ്റ്റാർട്ടിങ്,
പിന്നെ pilko.,trimol മുതൽ തുടങ്ങുന്ന സൗഹൃദം.
അവസാനം..pilko കാൽപോയെ കെട്ടിപിടിക്കുന്ന ഒരു സീനുണ്ട്..
യഥാർത്ഥ സൗഹൃദത്തിന്റെ ഭംഗി..
കാൽപോക്ക് വേണ്ടി എന്തിനും നിന്നിരുന്ന നാല് സുഹൃത്തകൾ
*Pilko,trimol,jamaica,chava *
Dada and son bond
കാൽപോയുടെ പ്രായമുള്ള ഏതൊരുമകനും ആഗ്രഹിക്കുന്ന ഒന്നാണ്
അങ്ങനെയൊന്ന്..!!
സിദ്ദിഖ് ഇക്ക തുടക്കത്തിൽ ചിരിപ്പിച്ചു
അവസാനം കരയിപ്പിച്ചു..
അദ്ദേഹത്തെ കൂടെ പറയാതെ പോകാൻ സാധിക്കില്ല..
കാൽപോയുടെ അഭിനയം..
സ്നേഹം..സൗഹൃദം, വിരഹം..,ദേഷ്യം തുടങ്ങി..
ഓരോ ഭാവങ്ങളും അയാൾ അഭിനയത്തിൽ മനോഹരമാക്കി
തുമ്പി..
ആ പേര് ഞങ്ങൾ അങ്ങനെയൊന്ന് മറന്നുപോവില്ല..
കാരണം..അത്രമനോഹരമായി തുമ്പി ഞങ്ങളെ qalbil ഉണ്ട്
മമൂക്കയുടെ ഒരു സിനിമ കാണാൻ തുമ്പിയും കൂട്ടുകാരും ചെല്ലുന്ന സീനുണ്ട്..
That part was amazing
ഉപ്പയെ ഭയന്ന..
തികച്ചും ശാന്തവും..സൗമ്യയും ആയ ഒരു പെൺകുട്ടി
An Introvert Calm Girl
ഒരു രംഗത്തിൽ കൂട്ടത്തിൽ ഉള്ളവരെക്ക് വിസിൽ അടിക്കുമ്പോൾ..
അതെക്കെ സന്തോഷത്തിൽ വീശിക്കുന്നോരുവൾ
She well played that role
കാൽപോ അവളുടെ പ്രണയം മാത്രമല്ലാരുന്നു..
സന്തോഷവും..,സമാധാനവും,ഫ്രീഡം കൂടെ ആരുന്നു..
She was such a calm soul..who loves everyone..🥹🤍
അല്ലേലും..നമ്മൾക്ക് ഒരുപാട് ഇഷ്ടപെടുന്നവരെ ദൈവം ആദ്യം വിളിക്കും എന്ന് പറയുംപോലെ…!!
ഇനി ഒരു റിവ്യൂ എഴുതാനില്ല..
ഈ അടുത്ത ദിവസങ്ങളായി ഞാൻ ഖൽബ് തന്നെ വീണ്ടും കണ്ടുകൊണ്ടിരിക്കയാണ്…അല്ല പഠിച്ചുകൊണ്ടിരിക്കയാണ്
ഒരു സിനിമ പ്രേമി അല്ലാത്ത ഞാൻ എന്തോരം ഈ സിനിമ ഇഷ്ടപെടുന്നുണ്ട്..എന്നുള്ള എനിക്ക് അത്ഭുതമാണ്.
ഖൽബ് ഒരു മൂവി മാത്രമായിട്ടല്ല എനിക്ക്
അവരെക്ക് എവിടോ ജീവനോടെ ഉണ്ട്..
തുമ്പി മരിച്ചപ്പോ ഞാൻ കരഞ്ഞു..
കാൽപോയുടെ വേദന കണ്ടപ്പോ ഞാൻ കരഞ്ഞു..
നഷ്ടങ്ങളും വേദനകളും ഒക്കെ എന്റേതകൂടെ ആയി ഞാൻ കണ്ടു..
എനിക്ക് വേദനിച്ചു..
അവർ ചിരിച്ചപ്പോ ഞാനും സന്തോഷിച്ചു..
അവസാനം hayath..എന്നുള്ള ടൈറ്റിൽ..
ജീവിതം ഇങ്ങനെ കൈപ്പുള്ളതാണ്.
പ്രയാസവും,വേദനകളും വരുമ്പോ അതിജീവിക്കണം എന്നൊരു ആശയം കൊണ്ട് കഥ അവസാനിക്കുമ്പോ….
എന്ത് രസമാണ് ഖൽബ്…
ഇതുപോലെ ഒരു സിനിമ..ഞാൻ കണ്ടട്ടില്ല..!!
അതുപോലെ Alappuzha..ഇത്ര ഭംഗിയുള്ള നാടാരുന്നു
അതെന്ന് അറിയാൻ..ഖൽബ് വരണ്ടി വന്ന്…!!
Beachsideil ulla CATAMARAN awfff that is❤️🫶🏻
പ്രിയ സജിദിക്ക നിങ്ങൾ എന്നാ കലാകാരൻ
എന്ത് മനോഹരമായിയാണ് ഖൽബ് സ്രഷ്ടിച്ചത്..
കഥയും.,കഥാപാത്രങ്ങളും,ചുറ്റുപാടും
എന്തിന് മൂവിയിൽ ഉപയോഗിച്ച വണ്ടികൾ സഹിതം മനോഹരം
പാട്ടുകൾ..ഓരോ വരികൾ,ഓരോ സംഭാഷങ്ങൾ,
ഓരോ ബന്ധങ്ങൾ..ഓരോ ഫ്രെയിമുകൾ..
മൂന്ന് നാല് ദിവസമായി..
ഇന്നും അതെന്റെ ഉള്ളിൽ നിന്ന് മായുന്നില്ല..!
പടച്ചോൻ എത്ര മനോഹരമായി
നിങ്ങൾ എന്നാ പടപ്പിനെ സൃഷ്ടിച്ചത് പോലെ…
നിങ്ങൾ ഖൽബ് കൊണ്ടൊരു ഖൽബ് സൃഷ്ടിച്ചു
ആ ഖൽബ്.. ലക്ഷങ്ങളിലേറെ മനുഷ്യരുടെ ഖൽബിലേക്ക് സ്നേഹത്തിൽ കേറിക്കൂടുന്നു..!!
സാജിദ് യഹിയ…എന്നാ എഴുത്തുകാരനോട് ആണ് എനിക്ക് ഏറെ ബഹുമാനം അത്രമേൽ മനോഹരമായി നിങ്ങൾ..സൃഷ്ടിച്ച ഖൽബ്
നിങ്ങളിൽ നിന്ന് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു…!!
ഇനി ഒരു sajid yahya മൂവി വരുമ്പോ മറ്റൊന്നും ചിന്തിക്കാതെ കാണും എന്നുള്ള വിശ്വാസം നിങ്ങൾ ഞങ്ങളിൽ സൃഷ്ടിച്ചു…
എഴുത്ത് കൊണ്ട്
ഡയറക്ഷൻ കൊണ്ട്..
പാട്ടുകൾ കൊണ്ട്..
ഓരോ കഥാപാത്രങ്ങൾ കൊണ്ട്..
ഇത്ര മനോഹരമായ സിനിമ ഞങ്ങൾക്ക് തന്ന
നിങ്ങൾ എന്നാ മനുഷ്യന്
മനസ്നിറഞ്ഞ റിവ്യൂ അല്ലാതെ എന്താണ് തരിക..?
ഈ 665 വാക്കുകൾ ഒന്നും ആവില്ല പക്ഷെ..
സ്നേഹത്തോടെ ഇത് കൂടെ എഴുതിയില്ലങ്കിൽ
എനിക്ക് സമാധാനം ഉണ്ടാവില്ല..!
ഈ പോസ്റ്റു കാണുന്നാ ചുരുക്കം ചില മനുഷ്യർ…
“ഇതിലിപ്പോ എന്താണ് അതിനുള്ളത്..എന്നൊരു ചോദ്യം വരും.??
അതിനുള്ള ഉത്തരം..
“എന്താണ് ഇതിൽ ഇല്ലാത്തെ..??
ഖൽബ് ഒരു പ്രണയകഥ മാത്രമാണോ…??
അല്ല അതിൽ സൗഹൃദം ഉണ്ട്..
സ്നേഹമുണ്ട്..,ബന്ധങ്ങളുണ്ട്..,അതിജീവനമുണ്ട്..
ഖൽബ് എന്നാൽ പേരുപോലെ…കാണുന്നഒരാളുടെ ഹൃദയം കൈയെറാൻ അതിന് സാധിക്കും….
എന്ന് സ്നേഹത്തോടെ