സിജു വിൽസണെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സജീവ് പാഴൂർ തിരക്കഥ ഒരുക്കിയ പഞ്ചവത്സര പദ്ധതി ഒരു പൊളിറ്റിക്കൽ സറ്റയർ ശ്രേണിയിൽ ഒരുങ്ങിയ ചിത്രം ആണ്.
രാജ്യത്തിന്റെ അധികാരം ആർക്കാണെന്ന് ജനാതിപത്യ രീതിയിൽ നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ദിവസം തന്നെ ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമ റിലീസ് വെക്കുന്നതിൽ തുടങ്ങി സിനിമയുടെ പൊളിറ്റിക്സ് തുടങ്ങുകയാണ് എന്ന് വേണമെങ്കിൽ പറയാം. കാരണം ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അത്രയും സമകാലിക പ്രസക്തി നിറഞ്ഞതാണ്.
നാട്ടിൽ ഏവർക്കും പ്രിയപരട്ടവനായ സിജു വിൽസൺ ചെയ്യുന്ന സനോജ് എന്ന കഥാപാത്രം തന്റെ നാട്ടിലെ ഒരു വിഭാഗം ജനങ്ങളുടെ അവികസിതമായ ജീവിതത്തിന്റെ പുരോഗമനത്തിനായി മുന്നിട്ടിറങ്ങുന്നതും അതുവഴി നാട്ടിൽ വരുന്ന മാറ്റങ്ങളും തുടർന്നുണ്ടാകുന്ന പ്രശ്ങ്ങളും ആണ് സിനിമ ചർച്ച ചെയ്യുന്നത്. ഗവർന്മെന്റിന്റെ സാധാരണ ജനങ്ങളോടുള്ള നിരുത്തരവാദിത്വപരമായ പെരുമാറ്റത്തെയും ഭക്തിയെ വ്യാപാരവൽക്കരിക്കുന്ന ആളുകളെയും നാട്ടിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു മികച്ച സാമൂഹിക സന്ദേശം നൽകുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. തിരക്കഥയുടെ ഗൗരവം ഒട്ടും ചോരാതെ നർമ്മത്തിൽ ചാലിച്ച് നല്ലൊരു ആക്ഷേപഹാസ്യചിത്രം ഒരുക്കാൻ പി.ജി. പ്രേംലാലിന് കഴിഞ്ഞിട്ടുണ്ട്
വലിയ സ്റ്റാർകാസ്റ്റിംഗ് ഇല്ലാതെയും മികച്ച കണ്ടന്റുള്ള ചിത്രങ്ങൾ മികച്ച കലാകാരന്മാരിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പഞ്ചവത്സര പദ്ധതി. ചുരുക്കി പറഞ്ഞാൽ ഓരോ പ്രേക്ഷകനും തീർച്ചയായും കണ്ടിരിക്കേണ്ട, കണ്ടു കഴിഞ്ഞു ഒരു നിമിഷം ഇരുന്നു ചിന്തിക്കുന്ന നല്ലൊരു തിയേറ്റർ അനുഭവം നൽകുന്ന, മനസ്സുനിറക്കുന്ന മനോഹരമായൊരു ചിത്രം