ഇന്ന് റീലിസായ മൂന്നു ചിത്രങ്ങളിൽ പ്രാന്തൻ ആദ്യം കാണാൻ തിരഞ്ഞെടുത്തത് ‘മുറ’ എന്ന ചിത്രമായിരുന്നു.. അതിന്റെ പ്രധാന കാരണം പ്രാന്തന്റെ ഫേവറേറ്റ് ചിത്രങ്ങളിലൊന്നായ കപ്പേളയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫ യുടെ രണ്ടാം ചിത്രമായതുകൊണ്ടും.. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നതുംകൊണ്ടും പിന്നെ എല്ലാത്തിലും ഉപരി ഒരു ആക്ഷൻ ഡ്രാമയാണ് മൂവി ആയതുകൊണ്ടുകൂടിയാണ്.. ആ തീരുമാനം എന്തായാലും തെറ്റിയില്ല.. നല്ല കിടിലൻ ആക്ഷൻ പടം. മുഹമ്മദ് മുസ്തഫ തന്റെ രണ്ടാം ഉദ്യമത്തിലും വിജയം കണ്ടിരിക്കുന്നു
തിരുവനന്തപുരം നഗരത്തിലെ പ്രധാന ഗുണ്ടാ സംഘവും അവർക്കിടയിലേക്ക് അവരിലൊരാളായി എത്തിപ്പെടുന്ന നാല് യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മുറ പറയുന്നത്. യൗവ്വനത്തിനെ ചോര തിളപ്പും, ചുറ്റുപാടുകളും ജീവിത സാഹചര്യവും കൂട്ടുകെട്ടുകളും ആളുകളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നും ആളുകൾക്ക് പണത്തോടുള്ള അതിയായ ആഗ്രഹവും പണം വരുത്തിവെക്കുന്ന വിനകളും എല്ലാം സിനിമ തുറന്നു കാണിക്കുന്നുണ്ട്. എല്ലാത്തിലും ഉപരിയായി യുവതലമുറക്കിലയിലെ സൗഹൃദത്തെ തന്നെ ആണ് ചിത്രം അടിവരയിടുന്നത്.
വളരെ ഫാസ്റ്റ് ആയിട്ട് മുന്നോട്ട് പോകുന്ന.. കാണുന്നവർക്ക് മടുപ്പൊ ലാഗോ ഒന്നും ഫീൽ ചെയ്യാത്ത കിടിലൻ മേക്കിങ് ആണ് മുറയുടേത്. അതിൽ തന്നെ എടുത്ത് പറയേണ്ടത് ആക്ഷനും പശ്ചാത്തല സംഗീതവും ആണ്. പെർഫോമൻസിസിലും സ്ക്രീനിൽ വന്നുപോയവരെല്ലാം അന്യായമായിരുന്നു. ഇതുവരെ കാണാത്തോരു സുരാജ് വെഞ്ഞാറമൂടിനെ മുറയിൽ കാണാം
കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
തീർച്ചയായും തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ഗംഭീര സിനിമയാണ് പറ്റുന്നവർ തീയേറ്ററിൽ തന്നെ കാണുക