Cinemapranthan

അമാനുഷികതയും അതിസാഹസികതയും ഇല്ലാത്ത സാധാരണക്കാരനായ ‘സൂപ്പർ ഹീറോ’;ജയ് വിളിക്കാം ജയ് ഗണേഷിന്

null

ഈദ്-വിഷു സീസൺ ലക്ഷ്യമിട്ട് തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷക മനസ് കീഴടക്കുകയാണ്. ഫഹദിന്റെ ആവേശവും വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷും എല്ലാം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ക്ലാഷ് റീലീസ് ആയാലും സിനിമ നല്ലതാണെങ്കിൽ മലയാളികൾ എക്കലാവും സ്വീകരിക്കുമെന്നുള്ള ഒടുവിലത്തെ തെളിവാണ് ഈ വിഷുക്കാലം.

ആദ്യ കാഴ്ച്ചയിൽ എല്ലാം ചിത്രങ്ങളും ഒരുപോലെ ഇഷ്ടപെട്ട പ്രാന്തന് രണ്ടാം കാഴ്ചയിൽ പ്രേക്ഷകനെന്ന നിലയിൽ മനസ്സിൽ കൂടുതൽ തങ്ങി നിൽക്കുന്നത് ഉണ്ണിമുകന്ദൻ നായകനായ ജയ് ഗണേഷ് എന്ന ചിത്രമാണ്. കാരണം ചിത്രം കൃത്യമായൊരു സോഷ്യൽ ഇഷ്യു കൈകാര്യം ചെയ്യുന്നതിനോടൊപ്പം സ്വന്തം ശാരീരിക പരിമിതികളേയും അതുമൂലം അനുഭവിക്കുന്ന വെല്ലുവിളികളെയും അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതമാണ് കാണിക്കുന്നത്. എല്ലാ സാധാരക്കാരിലും ഒരു സൂപ്പർ ഹീറോ ഉണ്ട്.. സാഹചര്യവും കഠിനപ്രവർത്തിയും നന്മയുമാണ് അവരെ സൂപ്പർ ഹീറോ ആക്കുന്നത്. ജയ് ​ഗണേഷിലെ നായകൻ മറ്റുള്ളവരുടെ മുന്നിലും സ്വയവും സൂപ്പർ ഹീറോ ആവുന്നത് അങ്ങനെയാണ്. അമാനുഷികതയുടെ അതിസാഹസികതയോ ഒന്നുമില്ലാതെ അനുഭവങ്ങളില്‍നിന്നു അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്ന നായകനെ ആണ് നമുക്ക് ജയ് ഗണേഷിൽ കാണാനാവുക. ഒരു തരത്തിൽ പറഞ്ഞാൽ പ്രേക്ഷകർക്ക് ഏറെ പ്രചോദനം ആവുന്നൊരു മോട്ടിവേഷൻ ചിത്രത്തിന്റെ ഗണത്തിലും ജയ് ഗണേഷിനെ പെടുത്താം

സംവിധായകന്റെ മുൻചിത്രങ്ങളായ പാസ്സഞ്ചറും, പുണ്യാളനും അർജുനൻ സാക്ഷിയും രാമന്റെ ഏദൻതോട്ടവും എല്ലാം പ്രാന്തന്റെ ഇഷ്ട സിനിമകളായിരുന്നു. അദ്ദേഹം ഉണ്ണിമുകുന്ദനുമായി ഒന്നിക്കുന്ന ചിത്രം കൂടി ആയതിനാൽ പ്രതീക്ഷയുണ്ടായിരുന്നു അതിനൊപ്പം തന്നെ ട്രെയ്ലറിൽ നിന്നും കിട്ടിയ ഊഹം വച്ച് മിന്നൽ മുരളിക്ക് ശേഷം അടുത്തൊരു സൂപ്പർ ഹീറോ സിനിമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അക്ഷരാർഥത്തിൽ അദ്ദേഹം പ്രാന്തനെ ഞെട്ടിച്ചു. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രംകാണാൻ പോയ പ്രാന്തന് കിട്ടിയത് ഓരോ നിമിഷവും മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര ത്രില്ലെർ സിനിമയാണ്. ഉണ്ണിമുകുന്ദൻ ഭാഗമാകുന്ന ചിത്രങ്ങൾക്കെല്ലാം പ്രത്യേക അജണ്ടയുണ്ടെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം പ്രേക്ഷകർക്കും കൂടിയുള്ള മറുപടിയാണ് ചിത്രം. കേവലം ചിത്രത്തിന്റെ പേരോ കഥാപാത്രത്തിന്റെ പേരോ വിവാദമാവുന്ന കാലത്ത് ഒരു സിനിമ മുഴുവനായി കാണാതെ അതിനെ മുൻവിധിയോടുകൂടി സമീപിക്കരുത് എന്ന് തന്നെ ആണ് പ്രാന്തന്റെ അഭിപ്രായം.

രണ്ടാംവാരത്തിലേക്കു കടക്കുമ്പോൾ ആദ്യ ആഴ്ചയേക്കൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത് എന്നത് കുടുംബങ്ങൾ ചിത്രം ഏറ്റടുത്തു് എന്നതിനുള്ള തെളിവാണ്. തീർച്ചയായും കുട്ടികളും.,കുടുംബവുമായി തിയറ്ററുകളിൽ തന്നെ പോയി കാണേണ്ട സിനിമയാണ് ജയ് ഗണേഷ്.

cp-webdesk

null