Cinemapranthan

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം പ്രസന്റ് ചെയ്യുന്നത് അനുരാഗ് കശ്യപ്

null

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് പ്രസന്റ് ചെയ്യും. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഫൂട്ടേജ്’ ആണ് അനുരാഗ് കഷ്യപ് പ്രസന്റ് ചെയ്യുന്നത്.

https://www.instagram.com/reel/C9RjGUTSAJK/?utm_source=ig_web_button_share_sheet&igsh=MzRlODBiNWFlZA==

തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അനുരാഗ് കഷ്യപ് താൻ “ഫുട്ടേജ് “ൽ സഹകരിക്കുന്ന കാര്യം പുറത്ത് വിട്ടത്. മഞ്ജു വാര്യരെ കൂടാതെ വിശാഖ് നായർ, ഗായത്രി അശോക്, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പുതിയ തരം ജോണർ ബെന്റിങ് സിനിമയായിരിക്കും എന്നും കഷ്യപ് തന്റെ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. നാളെ വൈകീട്ട് 4 മണിക്ക് ട്രൈലർ റിലീസ് ആകും എന്ന വാർത്തയോട് കൂടിയാണ് കഷ്യപ് തന്റെ വീഡിയോ അവസാനിപ്പിച്ചത്

മഹേഷിന്റെ പ്രതികാരം, മായനാദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയി പ്രവർത്തിച്ച സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഫൂട്ടേജ്’. സാധാരണയായി ഹൊറർ സിനിമകൾക്കും ട്രാവൽ അഡ്വെഞ്ചർ ജോണറിലുള്ള കഥകൾക്കും അവലംബിക്കാറുള്ള ‘ഫൗണ്ട് ഫൂട്ടേജ്’ രീതി സംവിധായകൻ ഈ ചിത്രത്തിൾ ഉൾക്കൊള്ളിച്ചിട്ടുണ്ടന്നാണ് അഭ്യൂഹങ്ങൾ.


ചിത്രത്തിന്‍റെ പോസ്റ്ററുകളും അതിനെ സാധൂകരിക്കുന്നുണ്ട്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈനിലും ക്വാളിറ്റിയിലും ആണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.എന്തായാലൂം 2024 ഓഗസ്റ്റ് 2ന് ‘ഫൂട്ടേജ്’ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും കാത്തിരിക്കാം

cp-webdesk

null