ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശാലിനി ഉഷാദേവി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘എന്നെന്നും’ സിനിമയ്ക്ക് അന്തർദേശിയ അംഗീകാരം. ചിത്രം Switzerland NIFF ഫിലിം ഫെസ്റ്റിവലിൽ യൂറോപ്യൻ പ്രീമിയർ, മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. അതോടനുബന്ധിച്ച് അഭിനേതാക്കളായ ശാന്തി ബാലചന്ദ്രൻ, സുദീപ് ജോഷി, ശാലിനി എന്നിവർ റെഡ് കാർപെറ്റിൽ സന്നിഹിതരായി.
ഒരു സാങ്കല്പിക വർത്തമാന കാലത്ത് നടക്കുന്ന കഥയാണ് ‘എന്നെന്നും’ പറയുന്നത്. വിവാഹിതരായ ഔസോ (അനൂപ് മോഹൻദാസ്), ദേവി (ശാന്തി ബാലചന്ദ്രൻ) എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ആഖ്യാനം. ആനുകാലിക പ്രസ്കതിയുള്ള രാഷ്ട്രീയം പറയുന്ന ചിത്രം ഐഎഫ്എഫ്‌കെയിലും ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും ‘എന്നെന്നും’ മത്സര വിഭാഗത്തിലുണ്ടായിരുന്നു.
ശാലിനിയുടെ ആദ്യ സിനിമ, ഫഹദ് ഫാസിൽ നായകനായ “അകം” (2012) , ഷാങ്ഹായ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ദുബായ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ട് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ 13 ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനുശേഷം, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലും ഫിക്ഷൻ, നോൺ ഫിക്ഷൻ തിരക്കഥകൾ അവർ സൃഷ്ടിച്ചു. 2022-ൽ, “സൂരരൈ പോട്ര്” (2020) എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.
2012-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടിയ ബ്ലാക്ക് ഫോറസ്റ്റ് രചനയും സംവിധാനവും നിർവ്വഹിച്ച സുദീപ് ജോഷി, മാർഗം, ട്രാഫിക്, എന്നെന്നും അവാർഡ് നേടിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹാപ്പി സർദാർ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ജെല്ലിക്കെട്ട് അടക്കത്തെ നിരവധി മലയാള സിനിമയിലും ഏതാനും ഹിന്ദി സീരിസുകളിലും ശാന്തി ബാലകൃഷ്ണനും ഭാഗമായിട്ടുണ്ട്