ഇത്തവണത്തെ പ്രണയദിനം അൽപ്പം ആക്ഷൻ മൂഡിലാണ് പ്രാന്തൻ.. കാരണമെന്താണന്നല്ലേ..? വേറൊന്നുമല്ല നമ്മടെ പെപ്പെയുടെ ദാവീദ് എന്ന സിനിമ ദേ ഇപ്പോൾ കണ്ടിറങ്ങിയതേ ഒള്ളുപ്രാന്തൻ.. അമ്പോ ഇടിയെന്നു വച്ചാൽ മരണമാസ് ഇടിയാണ് മക്കളെ. സിനിമ കണ്ടിറങ്ങിയിട്ട് മണിക്കൂറുകൾ ആയിട്ടും ആ തരിപ്പങ് വിട്ടുപോവുന്നില്ല. നമുക്കറിയാം അടിച്ചും ഇടിച്ചും സൂപ്പർ സ്റ്റാർ പദവിയിലെത്തിയ താരമാണ് ആന്റണി പെപ്പെ, ‘ദാവീദ്’ ലേക്ക് എത്തുമ്പോഴും അതെ ഇടി തന്നെയാണ് ഹൈലൈറ്റ്. നവാഗതനായ ഗോവിന്ദ് വിഷ്ണു അതി ഗംഭീരമായി തന്നെ പടം മെയ്ക്ക് ചെയ്ത് വച്ചിട്ടുണ്ട്
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ടപ്പോൾ മുതൽ ഫസ്റ്റ് ഡേ തന്നെ കാണണം എന്ന് വിചാരിക്കുന്ന ചില ചിത്രങ്ങളുണ്ടാവില്ലെ.. അത്തരത്തിൽ പ്രതീക്ഷയുണ്ടായിരുന്നു സിനിമയായിരുന്നു ദാവീദ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ പെപ്പെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൊണ്ടലിന് ശേഷം എത്തുന്ന പെപ്പെ ചിത്രം കൂടിയാണിത്. ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മോ ഇസ്മയിൽ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം നൽകിയത്. സംവിധായകൻ ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേർന്നാണ് ദാവീദിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
![](https://cinemapranthan.com/wp-content/uploads/2025/02/daveedmain-1739500663.jpg)
ഒരു നാടിനെ മൊത്തം ബോക്സിംഗിനെ സ്നേഹിക്കാൻ പഠിപ്പിച്ച പുത്തലത്ത് രാഘവൻ എന്നയാളുടെ ജീവിതം കൂടി സിനിമയിൽ പ്രമേയമാകുന്നുണ്ട്. കിഷ്കിന്ധകാണ്ഡത്തിനും റൈഫിൾ ക്ലബിനും ശേഷം പുത്തലത്ത് രാഘവൻ ആയി വിജയരാഘവൻ ഇതിൽ എത്തുമ്പോൾ പുതിയ എക്സ്പീരിയൻസ് എന്താകുമെന്ന് കാണാൻ നല്ല ആകാംഷയുണ്ടായിരുന്നു. പെപ്പെയുടെ കൂടെ കട്ടക്ക് പിടിച്ച് നിൽക്കുന്ന പെർഫോമൻസ് ആയിരുന്നു വിജയരാഘവന്റേത്. ഇരുവരും സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നതിന്റെ ഒരു ത്രില്ല് ഉണ്ട് ഈ പടത്തിന് മൊത്തത്തിൽ ഉണ്ട്. ബോക്സിംഗ് ആയത് കൊണ്ട് വെറുമൊരു അടിപടം മാത്രമല്ല, കുടുംബപ്രേക്ഷകരെ കൂടി ആകർഷിക്കുന്ന ലെവൽ മേക്കിങ് ആണ് ചിത്രത്തിന്റേത്. പെപ്പെയുടെ ഭാര്യ ആയി എത്തുന്ന ലിജോ മോളുമായുള്ള കെമിസ്ട്രയും മകളായി എത്തുന്ന കുട്ടിയുമായുള്ള ഇമോഷൻസുമെല്ലാം ഗംഭീരമായിരുന്നു.
പെപ്പേയുടെ ബോക്സർ കഥാപാത്രം റിങ്ങിൽ മാത്രമല്ല തിയറ്ററിലും ബോക്സ് ഓഫീസിലും അനക്കം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ഒന്നുറപ്പാണ് ഒരു തിയറ്റർ എക്സ്പീരിയൻസിന്റെ കാര്യത്തിൽ പീക് ലെവൽ ആണ് പടം.