Cinemapranthan

ദൃശ്യത്തിലെ സഹദേവന് വിശ്രമിക്കാം; ഇനി മുതൽ രാമചന്ദ്രൻ, ‘സിഐഡി രാമചന്ദ്രൻ റിട്ടേഡ് എസ് ഐ’ റിവ്യൂ വായിക്കാം

null

പ്രാന്തൻ കഴിഞ്ഞ ദിവസമൊരു സിനിമ കണ്ടു ഗയ്‌സ്.. സിനിമയുടെ പേര് ‘സിഐഡി രാമചന്ദ്രൻ റിട്ടേഡ് എസ് ഐ’എന്നാണ്. പൊതുവെ ഒരു ത്രില്ലർ പ്രേമി ആയ പ്രാന്തന് ഈ സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ തന്നെ സിനിമ കാണാൻ ഒരു താൽപര്യം തോന്നിയിരുന്നെങ്കിലും വലിയ താര നിരയോ അണിയറയിൽ അധികവും പരിചിതമല്ലാത്ത പേരുകളും ആയതുകൊണ്ടുതന്നെ പ്രതീക്ഷ ഇത്തിരി കുറവായി തന്നെ ആണ് സിനിമക്ക് കയറിയത്.

പക്ഷെ സത്യം പറയാലോ സിഐഡി രാമചന്ദ്രൻ ഞെട്ടിച്ചു.. പ്രതീക്ഷിക്കാതെ കിട്ടിയ ഒരു കിടിലൻ സിനിമ അനുഭവം. സനൂപ് സത്യൻ എന്ന നവാഗത സംവിധായകന് എന്തായാലും പണി അറിയാം എന്ന് പ്രാന്തന് മനസ്സിലായി. കലാഭവൻ ഷാജോൺ ചേട്ടാ.. നിങ്ങൾ വേറെ ലെവൽ.. ആക്ടിങ് ദൃശ്യത്തിലെ സഹദേവന് ഇനി വിശ്രമിക്കാം.. ഇനി മുതൽ നിങ്ങളുടെ മികച്ച കഥാപാത്രം രാമചന്ദ്രൻ ആണ്.

ചിത്രത്തിലേക്ക് വന്നാൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ‘സിഐഡി രാമചന്ദ്രൻ റിട്ടേഡ് എസ് ഐ’. പേര് സൂചിപ്പിക്കും പോലെ റിട്ടയേർഡ് ആയ ഒരു എസ് ഐ ഒരു സി ഐ ഡി ആവുന്നതും തെളിയിക്കപ്പെടാത്ത ഒരു കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതും കേസിന്റെ ചുരുളഴിക്കുന്നതും ആണ് കഥ.

പോലീസ് സേവനം അവസാനിപ്പിച്ച് എസ് ഐ രാമചന്ദ്രൻ റിട്ടയർ ആകുന്ന ദിവസത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത് ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ആ കഥാപാത്രത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും കേസ് അന്വേഷണത്തിനുള്ള വൈധക്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. റിട്ടയർമെൻറ് നുശേഷം വീട്ടിൽ വിരസത അനുഭവിക്കുന്ന രാമചന്ദ്രന്റെ മാനസിക സംഘർഷങ്ങളെ മനോഹരമാക്കാൻ ഷാജോണിനും സാധിച്ചു.. ചിത്രത്തിൽ എടുത്തു പറയേണ്ട പ്രകടനമായി അനുഭവപ്പെടുന്നത് നായകനായ ഷാജോണിന്റെ തന്നെയാണ്. കൂടാതെ പ്രധാന കഥാപാത്രങ്ങളായി എത്തിയ അനുമോൾ, ബൈജു, സുധീർ കരമന, അസീസ് നെടുമങ്ങാട് എന്നിവരും അവരുടെ വേഷങ്ങൾ നന്നയി ചെയ്തിട്ടുണ്ട്.

ത്രില്ലെർ സിനിമകളിൽ കണ്ടു വരുന്ന ഫോർമാറ്റ് തന്നെ ആണ് ഈ ചിത്രവും അവലംബിക്കുന്നതെങ്കിലും കാഴ്ചക്ക് പുതുമ സമ്മാനിക്കുന്നുണ്ട് ചിത്രം. ‘അടുത്തത് എന്ത്’ എന്ന് പ്രേക്ഷകന് തോന്നിക്കും വിധം ക്യൂരിയോസിറ്റി ഉണ്ടാക്കാനും ചിത്രത്തിനാവുന്നുണ്ട്. പ്രാന്തന് ഇഷ്ടപെട്ട മറ്റൊരു കാര്യം ചിത്രത്തിന്റെ ക്ലൈമാക്സ് ആണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരാൾ തന്നെ ആണ് ചിത്രത്തിൽ പ്രതിയായി എത്തുന്നത്. എന്തായാലും പ്രാന്തൻ ഈ അടുത്ത് കണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിൽ പ്രാന്തന്റെ ഫേവറേറ്റ് ലിസ്റ്റിൽ ഈ ചിത്രവുമുണ്ടാവും. ചെറിയ കാസ്റ്റിലും ചെറിയ ബഡ്ജറ്റിലും ഇത്രക്ക് ക്വാളിറ്റി ഉള്ളൊരു സിനിമ ഉണ്ടാക്കിയ അണിയറക്കാർക്ക് പ്രാന്തന്റെ സല്യൂട്ട്

cp-webdesk

null