Cinemapranthan

മുതലാളിത്ത ചൂഷണത്തിനെതിരെ ഒരു സർക്കാർ സിനിമ; ‘ചുരുൾ’ റിവ്യൂ വായിക്കാം

null

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (KSFDC) എസ്.സി – എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ ചിത്രമാണ് ‘ചുരുള്‍’ നവാഗതനായ അരുണ്‍ ജെ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, രാജേഷ് ശര്‍മ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒരു ഇമോഷണൽ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരു ക്രൈം ഡ്രാമയാണ് ചുരുൾ എന്ന് ഒറ്റവാക്കിൽ പറയാം. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്. ഒരു കൊലപാതകത്തിൽ തുടങ്ങി പ്രതിയെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ ചുരുളഴിയുന്ന അനീതിയുടെയും മുതലാളിത്ത ചൂഷണത്തിന്റെയും കഥകളിലേക്കാണ് ചിത്രം കൂട്ടികൊണ്ടുപോകുന്നത്. ഒപ്പം തന്നെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളും ജാതീയതയും ചിത്രം പറഞ്ഞുവക്കുന്നുണ്ട്, എന്നാൽ ഒരു ഇൻവെസ്റ്റിഗേഷൻ സ്വഭാവം ചിത്രത്തിന്റെ സ്ക്രിപ്റ്റിൽ ഉള്ളതുകൊണ്ട് തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലെർ എന്നതിലുപരി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ എന്ന് പറയാൻ തന്നെയാണ് പ്രാന്തനിഷ്ടം.

എടുത്ത് പറയേണ്ടത് അഭിനേതാക്കളുടെ പ്രകടനമാണ് അതിൽ തന്നെ പ്രമോദ് വെളിയനാട് എന്ന അഭിനേതാവ് ഞെട്ടിച്ചുകളഞ്ഞു. അദ്ദേത്തിന്ടെ കരിയറിലെ ഏറ്റവും മികച്ച വിഷമവും ഒരുപക്ഷേ ചുരുളിലേത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്
ഗോപന്‍ മങ്ങാട്ട്, കലാഭവന്‍ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധര്‍, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറില്‍, അജേഷ് സി കെ, എബി ജോണ്‍, അനില്‍ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളില്‍.

സർക്കാർ നിർമ്മിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ അതിനുള്ള ക്വാളിറ്റിയും ചിത്രത്തിനുണ്ട്..തീർച്ചയായും എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാം

cp-webdesk

null