മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി ചോദ്യം ചോദിക്കുന്നതും അഭിപ്രായം പറയുന്നതും എക്കാലവും മലയാളികള്‍ക്ക് ഇഷ്ട വിനോദമാണ്..
ജോലിയൊന്നും ആയില്ലെ..? കല്യാണം ആയില്ലെ..? കുട്ടികള്‍ ആയില്ല..?
എന്നിങ്ങനെ തുടങ്ങി കുശലാന്വേഷണം എന്ന വ്യാജേന അവര്‍ തെടുത്തുവിടുന്ന ചോദ്യങ്ങള്‍ക്ക് ഒരു ജീവിതത്തെ പോലും തകര്‍ക്കാനുള്ള കരുത്തുണ്ട്.
ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ അനഘ നാരായണൻ എന്നിവർ അഭിനയിച്ച ‘അൻപോട് കണ്മണി’ എന്ന സിനിമ ചര്‍ച്ചചെയ്യുന്നത് അത്തരത്തിലൊരു കണ്ടന്‍റണ്. വിവാഹ ശേഷം ദമ്പതികള്‍ നേരിടുന്ന വിശേഷമായില്ലെ എന്ന ചോദ്യങ്ങള്‍ക്ക് ഒരു ഗംഭീര സിനിമയെടുത്ത് മറുപടി കൊടുക്കുകയാണ് അണിയറക്കാർ.
ആസിഫ് അലി നായകനായ ‘കവി ഉദ്ദേശിച്ചതി’നു ശേഷം ലിജു തോമസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അൻപോട് കണ്മണി.
ഒരു ഫീല്‍ഗുഡ് ഫാമിലി സറ്റയർ ജോണറില്‍ ഒരുക്കിയ ചിത്രം നറുങ്ങ് ഹാസ്യവും അതിലുപരി പറയേണ്ട ഒരു സാമൂഹിക വിഷയവും കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ പ്രധാന കഥാപാത്രങ്ങളുടെ കല്യാണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. അർജുൻ അശോകനും അനഘ അനഘ നാരായണനും ആണ് ഭാര്യ ഭർത്താക്കന്മാരായി എത്തുന്നത്. പുതുമോടികളായ അവരെ തേടിയെത്തുന്ന ചെറിയ ചെറിയ കുശലാന്വേഷണങ്ങളിൽ തുടങ്ങി കാലക്രമേണ അത് വിശേഷമായില്ലേ എന്ന ടിപ്പിക്കൽ മലയാളിൽ ചോദ്യങ്ങളിലേക്ക് എത്തുന്നതും അതിനെ ചൂട് ചായകൊണ്ട് നേരിടേണ്ടിവരുന്നതും തൊട്ട് ഓരോ എപ്പിസോഡും വളരെ എൻഗേജിങ് ആയാണ് മുന്നോട്ട് പോകുന്നത്. വീട്ടുകാരുടെയും നാട്ടുകാരുടെയും അയൽക്കാരുടെയും ഉപദേശങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങി പണിക്കരുടെ ജോതിഷത്തിലും പള്ളിയിലെ മുസ്ല്യാരുടെ മന്ത്രിച്ച നൂലിലും തുടങ്ങി സര്‍ക്കാറിന്റെ ഹോമിയോ ചികിത്സാ പദ്ധതി ജനനിയും വരെ പരീക്ഷിക്കുന്ന ദമ്പദികൾ ഇന്നിന്റെ സമൂഹത്തിന്റെ നേർക്കാഴ്ച തന്നെ ആയിരുന്നു
അനീഷ് കൊടുവള്ളിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.സമൂഹം എന്തുപറയും എന്ന ചിന്തയിൽ സ്വന്തം ജീവിതം നശിപ്പിക്കുന്ന മലയാളികളുടെ കണ്ണുതുറപ്പിക്കുന്ന തിരക്കഥ ഒരുക്കിയ അദ്ദേഹം കയ്യടി അർഹിക്കുന്നുണ്ട്. ദാമ്പത്യവും അതിലെ സൗന്ദര്യപ്പിണക്കങ്ങളും പ്രണയവും രസക്കൂട്ടുകളുമെല്ലാം രണ്ടു വ്യക്തികളുടെ മാത്രം സ്വകാര്യതമാത്രമാണെന്നു ഉറക്കെ വിളിച്ചു പറയുന്ന ചിത്രം കുടുംബത്തോടെ തീയറ്ററില്‍ അസ്വദിക്കണമെന്നേ പ്രാന്തന് പറയാനൊള്ളൂ