Cinemapranthan

ഓര്‍മ്മകളില്‍ കൊതുകു നാണപ്പന്‍

null

1980 കളിലും 1990 കളിലും മലയാള സിനിമകളിലെ സാന്നിധ്യമായിരുന്നു നടനും മിമിക്രി ആർട്ടിസ്റ്റുമായിരുന്നു കൊതുകു നാണപ്പൻ എന്നറിയപ്പെട്ടിരുന്ന എസ്. നാരായണൻ നമ്പൂതിരി. നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിനെയും ശ്രീനിവാസനെയും ജോലിയിൽ നിന്ന് പുറത്താക്കിയ സൂപ്പർവൈസർ വേഷത്തിൽ ആണ് പ്രേക്ഷകർക്ക് കൊതുക് നാണപ്പൻ കൂടുതൽ പരിജയം

ഒഴിവു സമയങ്ങളില്‍ കാട്ടിക്കൂട്ടിയ തമാശകളില്‍ നിന്നും ഒരുപക്ഷെ മണിക്കൂറുകളോളം നീളുന്ന മിമിക്രി എന്ന ഹാസ്യ പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തിയും ശ്രീ നാണപ്പന്‍ ആയിരുന്നിരിക്കണം. 1968 മാര്‍ച്ച് 30 ന്‌ ബോംബെ ടെക്സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയില്‍

ആണ് ശ്രീ നാണപ്പന്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചത്. ബോംബെ ശ്രീനാരായണ മന്ദിര സമിതി 1968 സപ്റ്റംബര്‍ 8 ന് ശ്രീനാരായണ ഗുരുവിന്റെ നൂറ്റിപ്പതിനാലാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയിലാണ്‌ അദ്ദേഹം ആദ്യമായി ഒരു മുഴുനീള മിമിക്രി “മൂന്നു കൊതുകുകള്‍” എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്. കൊതുക് നാണപ്പനെന്ന പേരും അങ്ങനെയാണ് അദ്ദേത്തിനു വന്നു ചേരുന്നത്.

1978 ൽ ലിസ എന്ന ചിത്രത്തിലൂടെയാണ് നാണപ്പൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഐ വി ശശി, പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, ജോഷി തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ സിനിമകളിലെല്ലാം നാണപ്പൻ അഭിനയിച്ചു. 50 ലധികം സിനിമകളിൽ അഭിനയിച്ചു ഭൂരിഭാഗവും ഹാസ്യ കഥാപാത്രങ്ങളായിരുന്നു. ടി പി ബാ‍ലഗോപാലൻ എം എ, ഇരുപതാം നൂറ്റാണ്ട്,നാടോടിക്കാറ്റ്, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ചിത്രം എന്നീവായന നാണപ്പന്റെ പ്രധാന ചിത്രങ്ങൾ. 1994 ഡിസംബര്‍ 26 ന് ആ കലാകാരന്‍ ഈ ലോകത്തില്‍ നിന്നും വിട വാങ്ങി

cp-webdesk

null