Cinemapranthan

വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിൻെറ ഓർമ്മകൾക്ക് 6 വയസ്

null

സത്യജിത്ത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ ലോക സിനിമയിലെ പൊളിറ്റികല്‍ ഫിലിം മേക്കേഴ്‌സിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയ ബംഗാളി സംവിധായകനാണ് മൃണാള്‍ സെന്‍.

ബംഗ്ലാദേശിൽ ഉൾപ്പെട്ട ഫരീദ്പൂരിൽ 1923 മെയ് 14ന് ജനനം. പഠനത്തിന് ശേഷം ഊർജ്ജതന്ത്രത്തിൽ ബിരുദം നേടാനായി കൊൽക്കത്തയിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം അതോടെയാണ് സംഭവിക്കുന്നത്. അതിനുമുമ്പ് സിനിമയുടെ സൗന്ദര്യശാസ്ത്രത്തിൽ താത്ത്വികമായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു

ആദ്യ ചിത്രം രാത്ത് ബോറെ (ഉദയം) 1953ലാണ് നിർമ്മിച്ചത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം നിർമ്മിച്ച നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാൾ സെന്നിനെ ഉയർത്തി

Mrinal Sen, Calcutta, 1978

സംസ്ഥാന-ദേശീയപുരസ്കാരങ്ങൾക്കു പുറമെ ദേശാന്തര അംഗീകാരം ആവർത്തിച്ച് നേടിയ കലാകാരനാണ് മൃണാൾ സെൻ. കാൻ, ബെർലിൻ,വെനീസ്, മോസ്കോ, കാർലോവി വാറി, മോൺട്രീൽ, ഷിക്കാഗോ, കയ്റോ ചലച്ചിത്രോത്സവങ്ങളിൽ സെൻ ചിത്രങ്ങൾ പുരസ്കാരം നേടിയിട്ടുണ്ട്.
വ്യക്തിഗതമായ അംഗീകാരം എന്ന നിലയിൽ അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും പദവികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു

cp-webdesk

null