മാസ്റ്റർ ഇറങ്ങുന്ന സമയത്ത്, ലോകേഷ് പറഞ്ഞൊരു ഡയലോഗുണ്ട്, ‘ഇതിൽ എന്റെ നൂറു ശതമാനം ഉൾപെടുത്താൻ സാധിക്കില്ല, ‘വിജയ് സാറിന്റെ സിനിമകൾ കാത്തിരിക്കുന്ന, ഓഡിയൻസിനു അത് ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരിക്കും, അത് കൊണ്ട് ഈ സിനിമ 50 % വിജയ് സിനിമ 50 % എന്റെ സിനിമ’ എന്ന രീതിയിലാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഇപ്പോൾ രണ്ടു വർഷങ്ങൾക്ക് ശേഷം, ‘ലിയോ’ മായെത്തുമ്പോൾ ലോകേഷ് ഉറപ്പിച്ചു പറഞ്ഞിരുന്നു , ഇത് 100% എന്റെ സിനിമ തന്നെയാണ്. ആ വാക്കുകൾ തന്ന ഒരു പ്രതീക്ഷയിലാണ്, ഓരോ വിജയ് ആരാധകനും, ഓരോ ലോകേഷ് ആരാധകനും ലിയോക്ക് ടിക്കറ്റ് എടുത്തത്, അല്ലെങ്കിൽ എടുക്കുന്നത്. ആ പ്രതീക്ഷകനുസരിച്ചു ലിയോ ഉയർന്നോ എന്ന് നമ്മുക്ക് നോക്കാം.
ഹിമാചൽ പ്രേദേശിൽ , ഒരു കോഫീ ഷോപ്പ് നടത്തി , കുടുംബസമേതം ജീവിക്കുന്ന പാർത്ഥിപൻ എന്ന ഒരു മനുഷ്യൻ, അതിനിടയിൽ അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ പങ്കുവെക്കുന്നത്. ഇത് ഒരു സാധാരണ വിജയ് ചിത്രമല്ല, എന്ന ലോകേഷിന്റെ വാഗ്ദ്വാനത്തിനോട്, പരമാവധി നീതി പുലർത്തുന്ന തരത്തിൽ സിനിമ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നുണ്ട്.. ‘
അയ്യാം വെയ്റ്റിംഗ്’ ഇല്ലാത്ത, ബബിൾ ഗം ഏറിലാത്ത, പാസത്തിന്റെ അതിപ്രസ്സരമല്ലാത്ത, തമിഴ് മാസ് സിനിമ മസാല സിനിമകളുടെ ടിപ്പിക്കൽ ശൈലിയിൽ മാറി നടന്നൊരു കഥാപാത്രമാണ് വിജയയുടേത് എന്ന് പറയേണ്ടി വരും, വിജയ് എന്ന നടനെ വേറിട്ട ശൈലിയിൽ അവതരിപ്പിക്കാൻ ലോകേഷ് ശ്രമിച്ചിട്ടുണ്ട്. അതിലേറെ കുറെ വിജയിച്ചിട്ടുമുണ്ടെന്ന് പറയാം. പക്ഷെ, തന്റെ മുൻ ചിത്രങ്ങളിൽ അവതരിപ്പിച്ച ഒരു മേക്കിങ് സ്റ്റൈൽ അല്ല, അദ്ദേഹം ലിയോ യിൽ അവതരിപ്പിക്കുന്നത്. മുൻ ചിത്രങ്ങളിലേക്കുള്ള ഒരു കണക്റ്റിംഗ് പോയിന്റുകളും സിനിമയിൽ ലോകേഷ് കനക രാജ് ഉൾപെടുത്തുന്നുണ്ട്.
മറ്റു താരങ്ങളുടെ പെർഫോമൻസിന്റെ കാര്യമെടുക്കുമ്പോൾ, സഞ്ജയ് ദത്തിന്റേയും , അർജുൻ സർജയുടെയും വില്ലൻ വേഷങ്ങൾ ഗംഭീരമായി എന്നു പറയാം. തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മിഷ്കിൻ, മൻസൂർ അലിഖാൻ, മാത്യൂ തോമസ്, ഇയൽ, സാൻഡി മാസ്റ്റർ,ബാബു ആന്റണി, എന്നിവർ അവരവരുടെ റോളുകൾ മികച്ചതാക്കി. അതിനോടൊപ്പം ചില ചെറിയ ഗസ്റ്റ് അപ്പിയറൻസുകളും ചിത്രത്തിലുണ്ട്.
ടെക്ക്നിക്കൽ സൈഡിലേക്ക് നോക്കുമ്പോൾ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും, മനോജ് പരമഹംസയുടെ ഛായാഗ്രഹണവും , അൻപ്-അറിവിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും , ഫിലോമിൻ രാജിന്റെ ചിത്രസംയോജനവും, എൻ. സതീഷ് കുമാറിന്റെ കലാസംവിധാനവും സിനിമയുടെ ഔട്ട് പുട്ടിനെ ഉയർത്തുന്നതിൽ സഹായിക്കുന്നുണ്ട്. പ്രേക്ഷകർക്ക് മികച്ച ഒരു തിയേറ്റർ അനുഭവം’ ലിയോ’ സമ്മാനിക്കുന്നുണ്ട്. ലോകേഷ് ആരാധകർക്കും വിജയ് ആരാധകർക്കും നല്ല രീതിയിൽ സിനിമ തൃപ്തി പെടുത്തുന്നുണ്ട്