Cinemapranthan

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡ് ജേതാക്കളുടെ മുഴുവൻ ലിസ്റ്റ് കാണാം

null

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്

അവാർഡുകൾ താഴെ ചേർക്കുന്നു

മികച്ച ചിത്രം : കാതല്‍ ദി കോർ, സംവിധാനം : ജിയോ ബേബി, നിർമാണം : മമ്മൂട്ടി കമ്പനി

മികച്ച സംവിധായകൻ : ബ്ലെസി (ആടുജീവിതം)

മികച്ച നടൻ : പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച നടി : ഉര്‍വശി (ഉള്ളൊഴുക്ക് ), ബീന ആര്‍ ചന്ദ്രന്‍ (തടവ്)

മികച്ച സ്വഭാവ നടൻ : വിജയ രാഘവൻ (പൂക്കാലം)

മികച്ച സ്വഭാവനടി : ശ്രീഷ്മ ചന്ദ്രൻ (പൊമ്പളെെ ഒരുമെെ)

മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ)

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച അവലംബിത തിരക്കഥ – ബ്ലെസി (ആടുജീവിതം)

മികച്ച തിരക്കഥാ കൃത്ത് : രോഹിത്ത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച ഛായാഗ്രാഹകൻ : സുനിൽ കെ എസ് (ആടുജീവിതം)

മികച്ച ബാലതാരം : തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)

മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)

മികച്ച പിന്നണി ഗായകൻ (ആണ്) : വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)

പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതല്‍ ദി കോർ)

പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം)

മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാക്ക്

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു

മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാർ (ഓ ബേബി)

cp-webdesk

null