ഒരു അഭിനേത്രിയെന്ന നിലയിൽ അവരുടെ ജോലിയുടെ ഭാഗമായി ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലേക്ക് അവർക്കിഷ്ട്ടമുള്ള വസ്ത്രം ധരിച്ച് അവർ പോകുന്നു. അതിൽ തന്നെ ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് അവർ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.. പിന്നെ എന്തിനാണീ അസഹിഷ്ണുത..?ആർക്കാണിത്ര ചൊറിച്ചിൽ..
പ്രമുഖ നടി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുതുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രാന്തനിത് കുറച്ചുകാലമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ത്രീത്വത്തെയും അവരുടെ തൊഴിലിനെയും എന്തിനു അവരുടെ ശരീരത്തെ പോലും അപഹസിക്കുന്ന രീതിയിലുള്ള നിരവധി തരം താഴ്ന്ന കമന്റുകളിലൂടെ തെറിയഭിഷേകം നടത്തുന്ന അശ്ലീലഭാഷപണ്ഡിതന്മാരെ കഴിഞ്ഞ കുറച്ചുകാലങ്ങളായി നിങ്ങളും കാണുന്നുണ്ടാവുമല്ലേ..
എന്ത്കൊണ്ട് ഇതിനെതിരെ അവർ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് പ്രാന്തനെപോലെ നിങ്ങളും ഒരുപക്ഷെ ചിന്തിച്ചുകാണും. എന്നാൽ അൽപ്പം വൈകിയിട്ടാണെങ്കിലും അത്തരം അശ്ലീല പരാമർശ ദാഹികളോട് തുറന്ന യുദ്ധ പ്രഖ്യാപനാവുമായി മുന്നോട്ട് വന്നിരിക്കയാണ് ഹണി റോസ്. അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായ സാധ്യതകൾ ഉപയോഗിച്ച് നേരിടുമെന്ന് ഹണി റോസ് തുറന്നടിച്ചു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ക്രിയാത്മക വിമർശനമുന്നയിക്കുന്നതിൽ വിരോധമില്ല. എന്നാൽ ഇതിനൊരു നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കുവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്നും താരം അറിയിച്ചു.
ഇതൊരു പോരാട്ടത്തിന്റെ തുടക്കമാവട്ടെ.. പണത്തിന്റെയോ മറ്റു പ്രിവിലേജുകളുടെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമെന്ന ധാരണയുള്ള സോഷ്യൽ മീഡിയ നികൃഷ്ട്ട ജീവികളോടുള്ള പോരാട്ടത്തിന് തുടക്കം
ഹണിറോസിന് പ്രാന്തന്റെ ഐക്യദാർഢ്യം