നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ബറോസ്’. താരാട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രറെക്കുറിച്ചുള്ള ഓരോ അപ്ഡേഷനും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ‘ബറോസിന്റെ’ ഏറ്റവും പുതിയ അപ്ഡേഷൻ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
ഹോളിവുഡിലെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞന് മാർക്ക് കിലിയൻ ‘ബറോസിന്റെ’ ഭാഗമാകുന്നുവെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നത് മാർക്ക് കിലിയൻ ആയിരിക്കും. മാർക്ക് കിലിയനും സംവിധായകൻ ടികെ രാജീവ് കുമാറും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്ക് വെച്ചിട്ടുണ്ട്.
സന്തോഷ് ശിവന് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ബിഫോര്‍ ദ റെയിന്‍, പ്രശസ്ത ചിത്രം ദ ട്രെയിറ്റര്‍ പോലുള്ള പ്രമുഖ ചിത്രങ്ങൾ എന്നിവയ്ക്കെല്ലാം മാർക്ക് കിലിയൻ സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘ബറോസ്’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. സ്പാനിഷ് താരങ്ങളായ റാഫേല്‍ അമാര്‍ഗോ, പാസ് വേഗ എന്നിവരും സിത്രത്തിൽ വേഷമിടുന്നു. റാഫേല്‍ അമാര്ഗോയാണ് വാസ്കോഡഗാമയുടെ വേഷത്തിൽ ‘ബറോസിൽ’ എത്തുന്നത്.