Cinemapranthan

‘അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് അഭിമാനമില്ല’; ഹരീഷ് പേരടി

ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർക്കെതിരെയാണ് ഹരീഷ് പേരടി

null

‘അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ തനിക്ക് ഒരു അഭിമാനവുമില്ലെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ രം​ഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർക്കെതിരെയാണ് ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക് കുറിപ്പ്

“ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ എന്നോട് പറഞ്ഞിരുന്നു…അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നിയിരുന്നു…ഇന്ന് ഏല്ലാ സുഖവും പോയി…അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ല…ഇനി വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോൽസാഹനം സ്വീകരിക്കരുത്…സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കൾ നൽകണം സാർ…ഇൻഡ്യക്കാരുടെ കാര്യത്തിൽ ഇൻഡ്യക്കാർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയല്ലോ…” ഹരീഷ് കുറിച്ചു.

അമേരിക്കൻ പോപ് താരം റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയത് രാജ്യത്ത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. റിഹാനക്കു പുറമെ, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ക​മ​ല ഹാ​രി​സിന്റെ ബന്ധു മീ​നാ ഹാ​രി​സ്, മിയ ഖലീഫ, മോഡൽ അമാൻഡ കെറി തുടങ്ങിയ പ്രമുഖർ കർഷകരെ പിന്തുണച്ച് രംഗത്തെത്തിയതോടെ പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രാജ്യാന്തര താരങ്ങളുടെ പിന്തുണ തടയുന്നതിനായി,​ ‘ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട’ എന്ന ക്യാംപെയ്ൻ തുടങ്ങി. ഈ ക്യാംപെയ്ൻ ആണ് സച്ചിനും ബോളിവുഡ് താരങ്ങളും ഏറ്റെടുത്തത്.

cp-webdesk

null