Cinemapranthan

ഒരുപാടിഷ്ടപ്പെട്ടാണ് ഞാൻ ‘അനുരാഗ’ത്തിന് യെസ് പറഞ്ഞത് – ഗൗതം മേനോൻ. അനുരാഗം നാളെ മുതൽ തീയേറ്ററുകളിൽ !!!

പല തലമുറകളുടെ പ്രണയം പറയുന്ന ചിത്രത്തിന്റെ കഥപറയാൻ ഗൗതംമേനോനെകാണാൻ പോയ അനുഭവം എഴുത്തുകാരനും സംവിധായകനും പറയുകയാണ്.

null

പ്രണയ സിനിമകൾ എന്നും സിനിമ പ്രേമികൾക്ക് ഇഷ്ട്ടമുളള വിഷയമാണ് . സിനിമ ഉണ്ടായ കാലം മുതൽക്കുതന്നെ അത്തരത്തിൽ മനോഹരമായ സിനിമകൾ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുണ്ട്. തമിഴിൽ അത്തരത്തിൽ മനോഹര പ്രണയകഥകൾ പറഞ്ഞ് പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് ഗൗതം വാസുദേവമേനോൻ. ഗൗതം മേനോൻ മലയാളത്തിൽ ആദ്യമായി പ്രണയനായകനായെത്തുകയാണ് അനുരാഗം എന്ന ചിത്രത്തിലൂടെ. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന ചിത്രത്തിലെ നായകനായ അശ്വിൻ ജോസിന്റെതാണ്.

പല തലമുറകളുടെ പ്രണയം പറയുന്ന ചിത്രത്തിന്റെ കഥപറയാൻ ഗൗതംമേനോനെകാണാൻ പോയ അനുഭവം എഴുത്തുകാരനും സംവിധായകനും പറയുകയാണ്. “വളരെ പേടിയോടെയാണ് അദ്ദേഹത്തെ കാണാൻ പോയത്, എന്നാൽ കൂൾ ആയിട്ടാണ് അദ്ദേഹം സ്വീകരിച്ചത്. കഥ മുഴുവൻ കേട്ട് ഇഷ്ട്ടമായതിന് ശേഷം അദ്ദേഹം ഞങ്ങളോട് ഓകെ പറയുകയാണ് ഉണ്ടായത് “. “പ്രണയ നായകൻമാരെ ഗിറ്റാറുമീട്ടാൻ പഠിപ്പിച്ച സംവിധായകനെ ഈ സിനിമയിലൂടെ പ്രണയിതാവായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്” ഷഹദും അശ്വിനും പറയുന്നു . അനുരാഗത്തിൽ ഒരു മ്യൂസിഷന്റെ വേഷമാണ് അദ്ദേഹംഅവതരിപ്പിക്കുന്നത്. ചിത്രത്തിൽ ലെനയാണ് ഗൗതംമേനോന്റെ ജോഡിയാകുന്നത്. പ്രണയ സിനിമകളുടെ പൾസറിയുന്ന ഗൗതംമേനോൻ, ‘അനുരാഗം’ സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തൻ്റെ വിശ്വാസം എന്ന് വെക്തമാക്കുന്നു.

ചിത്രത്തിൽ ഗൗതംമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം ഗിറ്റാർ മീട്ടി പാടുന്ന ഗാനം നേരത്തെ ട്രെന്റിങ്ങിൽ ഇടം നേടിയിരുന്നു.നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം ഗാനങ്ങൾക്കും സംഗീതമൊരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോനും ലെനയ്ക്കും പുറമേ ജോണി ആന്റണി,ദേവയാനി, ഗൗരി ജികിഷന്‍,മൂസി,ദുര്‍ഗകൃഷ്ണ,ഷീല,സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

cp-webdesk

null