Cinemapranthan

മലയാളത്തിന് വീണ്ടും അഭിമാന നേട്ടം; ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും നാല് ചിത്രങ്ങൾ

തീയേറ്ററുകളിൽ റിലീസ് ആയ മറ്റുചിത്രങ്ങളിൽ നിന്നും വിഭിന്നമായി നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി 90സ് കിഡ്സ്’തിയേറ്ററുകളിലേക്ക് എത്താനിരിക്കെ ആണ് മേളയിലേക്ക് തിരഞ്ഞെടുക്കുന്നത്.

null

കർണ്ണാടക ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14 മത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നുള്ള നാല് ചിത്രങ്ങൾ തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ജിതിൻ രാജ് ചിത്രം ‘പല്ലൊട്ടി 90സ് കിഡ്സ്’ , ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ‘ജനഗണമന’, തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’, വിജീഷ് മണി ചിത്രം ‘ആദിവാസി’എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങൾ.

തീയേറ്ററുകളിൽ റിലീസ് ആയ മറ്റുചിത്രങ്ങളിൽ നിന്നും വിഭിന്നമായി നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി 90സ് കിഡ്സ്’തിയേറ്ററുകളിലേക്ക് എത്താനിരിക്കെ ആണ് മേളയിലേക്ക് തിരഞ്ഞെടുക്കുന്നത്. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ സാജിദ് യഹിയ നിർമ്മിച്ച പല്ലൊട്ടി തിയേറ്ററിൽ എത്തിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്.

cp-webdesk

null