ഇന്ത്യൻ കായിക ഭൂപടത്തിൽ കോഴിക്കോട്ടെ പൂളാടിക്കുന്ന് എന്ന കൊച്ചു ഗ്രാമത്തെ അടയാളപ്പെടുത്തിയ ഒരു ബോക്സിങ് പരിശീലകനുണ്ടായിരുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും പ്രഗൽഭനായ ഒരു ബോക്‌സിംങ് കോച്ച്. ബോക്‌സിംഗിൽ താൽപര്യമുള്ള ആളുകളുടെയെല്ലാം ഗോഡ് ഫാദർ ആയിരുന്നു കോഴിക്കോടിന്റെ സ്വന്തം പുത്തലത്ത് രാഘവൻ
അമ്പതു വർഷക്കാലം ബോക്സിങ്ങിനായി മാത്രം ചെലവിട്ട രാഘവേട്ടൻ രാജ്യത്തു തന്നെ ആദ്യമായി ഒരു ബോക്സിങ് വേണ്ടി ഒരു ഗ്രാമം തന്നെ സൃഷ്ടിച്ച കായിക പ്രതിഭയാണ്. സംസ്ഥാനത്ത് ആദ്യമായി പെൺകുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകിയതും ഇതേ രാഘവേട്ടൻ തന്നെയായിരുന്നു. ചിട്ടയായ പരിശീലനത്തിലൂടെ നിരവധി ദേശീയ താരങ്ങളെയാണ് അദ്ദേഹം കേരളത്തിന് സമ്മാനിച്ചത്.
ദേശീയ ചാമ്പ്യന്മാരുൾപ്പെടെ 120 ഓളം ബോക്സിങ് താരങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ആദ്യകാല താരങ്ങളായ 35 പേരും ഇപ്പോൾ മത്സരരംഗത്തുള്ള 80 ലേറെ പേരും അതില്പെടും
സാധാരന്ന വീടുകളിൽ നിന്ന് രാജ്യമറിയപ്പെടുന്ന ബോക്സിങ് താരങ്ങളെ ഉണ്ടാക്കിയെടുത്ത രാഘവേട്ടന്റെ ജീവിതം ഇപ്പോൾ സിനിമയായി മാറുകയാണ് ആന്റണി വർഗീസ് നായകനാവുന്ന ‘ദാവീദ്’ എന്ന സിനിമയിലാണ് രാഘവേട്ടന്റെ ജീവിതകഥ ഉൾപ്പെടിത്തിയിരിക്കുന്നത്. വിജയരാഘവൻ ആണ് പുത്തലത്ത് രാഘവനായി എത്തുന്നത് സംവിധായകൻ ഗോവിന്ദ് വിഷ്ണുവും തിരക്കഥാകൃത് ദീപു രാജീവനും ടീമും പൂളാടിക്കുന്നിൽ പോയി ബോക്‌സിംഗ് സംബന്ധിച്ച കാര്യങ്ങളും പുത്തലത്ത് രാഘവന്റെ ജീവിതവും സമഗ്രമായി പഠിച്ചതിനുശേഷമാണ് ‘ദാവീദ്’ എന്ന സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയത്.