Cinemapranthan

ഹിറ്റ് മേക്കർ ജോഷിയ്ക്ക് ഇന്ന് പിറന്നാൾ; സംവിധായകൻ ജോഷിയെ കുറിച്ച് വായിക്കാം

null

മലയാള ത്തിന്റെ എക്കാലത്തെയും ഹിറ്റ് മേക്കർ ജോഷിക്ക് ഇന്ന് പിറന്നാൾ.
ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അദ്ദേഹം 1952 ജൂലൈ 18ന് വാസുവിന്റെയും ഗൗരിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജോഷി വാസു ജനിക്കുന്നത് , ജോഷിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഒരു സിനിമാതിയേറ്റർ ഉണ്ടായിരുന്നതിനാൽ കുട്ടിക്കാലത്തു തന്നെ ധാരാളം സിനിമകൾ കാണാൻ അവസരം ലഭിച്ചത് സിനിമയോടുള്ള താത്പര്യത്തിന് കാരണമായി. ഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം സിനിമാ മോഹങ്ങളുമായി 1969ൽ ചെന്നെയിലേയ്ക്ക് വണ്ടി കയറി. ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു. പിന്നീട് ക്രോസ്ബെൽറ്റ്ന്മണിയുടെ സഹസംവിധായകനായി പ്രവർത്തിച്ചു.

1978ൽ പുറത്തിറങ്ങിയ ടൈഗർ സലിം എന്ന ചിത്രമായിരുന്നു ജോഷി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം.അതിനുശേഷം ജയനെ നായകനാക്കി മൂർഖൻ എന്ന സിനിമ സംവിധാനം ചെയ്തു. പ്രേംനസീർ, മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയുമായി ചേർന്ന് ജോഷി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂഡൽഹി, സംഘം, നിറക്കൂട്ട്, എന്നിവയൊക്കെ അതിൽ ചിലതാണ്. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമകൾ വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളുമായിരുന്നു.

മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ പുറത്തിറങ്ങിയ “ജനുവരി ഒരു ഓർമ്മ” ആണ്. 1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. Dharm Aur Qanoon ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ വമ്പൻ സിനിമകളുടെ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. എന്നാൽ മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്.

താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. വലിയ കൊമേഴ്സ്യൽ ഹിറ്റുകൾ, ആക്ഷൻ-ത്രില്ലറുകൾ എന്നിവയാണ് ജോഷിയുടെ കൂടുതൽ സിനിമകളുടെയും സ്വഭാവം

1978ൽ പുറത്തിറങ്ങിയ ടൈഗർ സലിം വരെ 2023ൽ ആൻ്റണി വരെ വിവിധ ഭാഷകളിലായി തൊണ്ണൂറിലധികം സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്, ഇന്നും പഴയ പ്രതാപം പോവാതെ ഇൻഡസ്ട്രയിൽ പിടിച്ച നിൽക്കുന്ന ചുരുക്കം ചില സംവിധായകരിലൊരാളാണ് ജോഷി

cp-webdesk

null