Cinemapranthan

ചിരിയോടൊപ്പം കണ്ണീർ നനവുള്ള ഒരുപിടി കഥാപാത്രങ്ങൾ; അനശ്വര പ്രതിഭ ബ​ഹ​ദൂ​ർ എ​ന്ന കു​ഞ്ഞാ​ലു​വി​ന്റെ വേ​ർ​പാടിന്റെ 23-ാം വാർഷികമാണിന്ന്. വായിക്കാം

null

പൊ​ട്ടി​ച്ചി​രി​യോ​ടൊ​പ്പം ക​ണ്ണീ​രി​ന്റെ ന​ന​വു​മു​ള്ള ഒ​ട്ട​ന​വ​ധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ അനശ്വര പ്രതിഭ ബ​ഹ​ദൂ​ർ എ​ന്ന കു​ഞ്ഞാ​ലു​വി​ന്റെ വേ​ർ​പാടിന്റെ 23 ആം വാർഷികമാണിന്ന്. പലരും മറന്നു തുടങ്ങിയ അല്ലെങ്കിൽ പുതിയ തലമുറയിലെ പലർക്കുമറിയാത്ത അദേഹത്തെ കുറിച്ചാണ് പ്രാന്തന് ഇവിടെ കുറിക്കുന്നത്.

എക്കാലത്തേയും ഒരു മികച്ച ഹാസ്യ നടന്മാരിൽ ഒരാളായിരുന്നു ബഹദൂർ. 1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.. ലളിതമായ അവതരണവും പതിഞ്ഞ ശബ്ദവും മെലിഞ്ഞ ശരീരവും ബഹദൂറിന്റെ പ്രത്യേകതയായിരുന്നു. അതിലൂടെ ആണ് വ്യത്യസ്ത വേഷങ്ങളിലൂടെ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞു നിന്നതും.

പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളായി ജനിച്ച ബഹദൂർ വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്ര ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുകുന്നത്. ആദ്യകാലത്ത് തന്റെ അഭിനയ ജീവിതം ബഹദൂർ നാടകത്തിലൂടെയാണ് തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ആദ്യം ജീവിത മാർഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്

1954 ല്‍ “അവകാശി’ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് ബഹദൂര്‍ ആദ്യം അഭിനയിച്ചത്. ഇക്കാലത്ത് ആകാശവാണിയിലും അമച്വര്‍ – പ്രെഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് അദ്ദേഹം പേരെടുത്തു കഴിഞ്ഞിരുന്നു. നീലാപ്രൊഡക്ഷന്‍സിന്‍റെ ചിത്രങ്ങളില്‍ സ്ഥിരം പ്രതൃക്ഷപ്പെട്ട ബഹദൂറിനെ ഏറെ പ്രശസ്തനാക്കിയത് “പാടാത്ത പൈങ്കിളി’ എന്ന ചിത്രത്തിലെ “ചക്കരവക്കല്‍’ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീടങ്ങോട്ട് നായര് പിടിച്ച പുലിവാല്‍, ഉമ്മ, ഉണ്ണിയാര്‍ച്ച, പുതിയ ആകാശം പുതിയ ഭൂമി ,യക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ബഹദൂര്‍ മലയാളത്തിലെ മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായി മാറി.

ലോഹിതദാസ്- ദിലീപ് കൂട്ടുകെട്ടിൽ 2000 ത്തിൽ പുറത്തിറങ്ങിയ ജോക്കറാണ് ബഹദൂറിന്റെ അവസാനചിത്രം. കോമഡിയിൽ മാറി നമ്മളെയെല്ലാം കണ്ണുനനയിപ്പിക്കുന്ന ഒരു കഥാപത്രമായാണ് ആദ്ദേഹം ആ ചിത്രത്തിൽ എത്തിയത്. നമുക്കറിയാം ജോക്കർ എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപത്രം മരണപ്പെടുമ്പോൾ എത്ര വൈകാരികമായാണ് നമ്മൾ അത് കണ്ടതെന്ന്. കാരണം ഈ ചിത്രം റിലീസാവുന്നതിനു ദിവസങ്ങൾക്കു മുന്പായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ.

അനശ്വര പ്രതിഭ ബഹദൂറിനു ഓർമ്മപ്പൂക്കൾ

cp-webdesk

null