Cinemapranthan

വെറും 12 സിനിമകൾ, 16 നാഷണൽ അവാർഡുകൾ; മലയാളത്തിന്റെ അഭിമാനം അടൂർ ഗോപാലകൃഷ്‌ണന് ഇന്ന് 83-ാംപിറന്നാൾ

null

ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇതിഹാസമെന്നല്ലാതെ അദ്ദേഹത്തെ കുറിച്ച് അഭിസംബോധന ചെയ്യാനില്ല. മലയാള സിനിമയെ അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ ആ അതുല്യ കലാകാരന്റെ 83-ാം പിറന്നാളാണിന്ന്.

അരനൂറ്റാണ്ട് പിന്നിട്ട സിനിമ ജീവിതത്തില്‍ നിരവധി മികച്ച സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിൽ ആയിരുന്നു അതിൽ കൂടുതൽ ചിത്രങ്ങളും. ആദ്യ ഫീച്ചർ ഫിലിമായ സ്വയംവരം (1972)മുതൽ എലിപ്പത്തായം(1981), മുഖാമുഖം(1984), അനന്തരം(1987), മതിലുകള്‍(1989), വിധേയന്‍(1993), കഥാപുരുഷന്‍(1995), നിഴല്‍ക്കൂത്തു്(2002), നാലു പെണ്ണുങ്ങള്‍(2007), ഒരു പെണ്ണും രണ്ടാണും(2008) തുടങ്ങി സംവിധാനംചെയ്ത ഭൂരിഭാഗം ചിത്രങ്ങൾക്കും സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ തേടിയെത്തിയ അപൂർവം ചലച്ചിത്ര കാരന്മാരിൽ ഒരാളാണ് അടൂർ.

വെറും 12 സിനിമകളിൽ നിന്നായി 16 നാഷണൽ അവാർഡുകൾ ആണ് അദ്ദേഹം കരസ്ഥമാക്കിയത്. മാത്രമല്ല ദാദസാഹിബ്‌ ഫാൽക്കേ അവാർഡ് കരസ്ഥമാക്കിയ ഏക മലയാളികൂടിയാണ് അടൂർ ഗോപാലകൃഷ്‌ണൻ

കേരളത്തിലെ സമാന്തര സിനിമയുടെ പിതൃത്വവും വേണമെങ്കിൽ അടൂരിന് അവകാശപ്പെടാവുന്നതാണ്. കാരണം കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻ‌കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.

മനുഷ്യജീവിതങ്ങളുടെ കഥയും രാഷ്ട്രീയവും അടൂരിന് പ്രാന്തന്റെ പിറന്നാൾ ആശംസകൾ

cp-webdesk

null