Cinemapranthan

ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടി നടൻ അജിത്ത്

തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് 6 മെഡലുകൾ നേടി താരം തിളങ്ങിയത്

null

ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മെഡലുകള്‍ നേടി തമിഴ് നടൻ അജിത്ത് കുമാർ. 46ാം തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് 6 മെഡലുകൾ നേടി താരം തിളങ്ങിയത്. ചെന്നൈ റൈഫിൾ ക്ലബിനെ പ്രതിനിധീകരിച്ചാണ് അജിത് മത്സരിച്ചത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി 900ത്തിലധികം ഷൂട്ടർമാർ ചാംപ്യൻഷിപ്പിൽ മത്സരിച്ചിരുന്നു.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്‍റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേർഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ കരസ്ഥമാക്കിയത്. നാല് സ്വര്‍ണ്ണവും 2 വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്. ചെന്നൈ റൈഫിള്‍ ക്ലബ്ബിൽ നിന്നും അജിത്തിനെ കൂടാതെ സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥൻ, സുമീത് ഹര്‍കിഷൻദാസ് സാങ്‍വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരും മത്സരിച്ചിരുന്നു. മാര്‍ച്ച് 2 മുതൽ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം നടന്നത്

cp-webdesk

null