കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലക്കുമ്പോഴും നമ്മൾ ശക്തമായി തന്നെ അതിനെ നേരിടുകയാണ്. കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുകയാണ്. കോറോണയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ചുള്ള പോരാട്ടത്തിൽ സേവനപ്രവര്‍ത്തനങ്ങളുമായി സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് രോഗികൾക്കായി ഓക്സിജൻ സിലിണ്ടറുകൾ നൽകിയിരിക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ടൻ.
”ഡല്‍ഹിയിലേക്ക് ഒരു ടീം, സമുദ്രത്തിലേക്ക് ഒരു തുള്ളി മാത്രം, പക്ഷെ ഇത് കുറച്ചുപേരെയെങ്കിലും സഹായിക്കുമെന്ന് കരുതുന്നു” രവീണ ട്വിറ്ററില്‍ കുറിച്ചു. രുദ്ര ഫൌണ്ടേഷനുമായി ചേര്‍ന്നാണ് സിലിണ്ടറുകളെത്തിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ രവീണ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും രവീണക്കൊപ്പം സന്നദ്ധപ്രവര്‍ത്തനം നടത്തുന്നുണ്ട്.
മെസേജ് വഴിയോ ട്വീറ്റ് വഴിയോ ആവശ്യങ്ങള്‍ അറിയിക്കുന്നവര്‍ എവിടെയുള്ളവരാണെങ്കിലും തങ്ങളാല്‍ കഴിയും വിധം അവരെ സഹായിക്കുമെന്ന് രവീണ അറിയിച്ചിട്ടുണ്ട്.
അതേസമയം കന്നട നടന്‍ യഷ് കേന്ദ്രകഥാപാത്രമാകുന്ന കെജിഎഫ് ചാപ്റ്റര്‍ 2 ൽ രവീണ അഭിനയിക്കുന്നുണ്ട്. 20 വര്‍ഷത്തിന് ശേഷം രവീണ അഭിനയിക്കുന്ന കന്നഡ ചിത്രമാണ് ഇത്. സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid