വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം നേരിട്ട് തെന്നിന്ത്യൻ നടി രശ്‌മിക മന്ദാന. പൊതുവേദിയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന് പറഞ്ഞാണ് രശ്‌മികക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. സീ സിനി അവാർഡ്സ് 2023ൽ പങ്കെടുക്കാനെത്തിയപ്പോൾ താരം ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലാണ് ആക്ഷേപം ഉയരുന്നത്.
രശ്‌മിക, ഉർഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണെന്നും വിമർശകർ ആരോപിക്കുന്നു. അതെ സമയം വിമർശകർക്കെതിരെ താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കറുത്ത ഗൗണില്‍ രശ്മിക സുന്ദരിയാണ് എന്നും വസ്ത്രധാരണം വ്യക്തിപരമായ തീരുമാനമാണ് എന്നും ആരാധകര്‍ പറഞ്ഞു.

സീ സിനി അവാർഡ്സ് റെഡ് കാർപ്പറ്റിൽ എത്തിയ രശ്‌മികയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. സിദ്ധാർഥ് മൽഹോത്ര നായനാകയെത്തിയ ‘മിഷൻ മജ്നു’ ആണ് രശ്‌മിക ആദ്യ ബോളിവുഡ് ചിത്രം. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് രശ്മികയ്ക്കാണ്. രൺബീർ കപൂർ നായകനായി എത്തുന്ന അനിമൽ ആണ് രശ്മികയുടെ അടുത്ത ബോളിവുഡ് ചിത്രം. അർജുൻ റെഡ്ഡിയുടെ സംവിധായകൻ ആണ് അനിമൽ സംവിധാനം ചെയ്യുന്നത്.
