താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടങ്ങൾ പലപ്പോഴും അതിരുകടക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും അവർക്ക് നേരെ വരുന്ന ക്യാമറ കണ്ണുകൾക്ക് നേരെയുള്ള പല പ്രതികരണങ്ങളും പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. ഇപ്പോഴിതാ തങ്ങളുടെ സ്വകാര്യത മാനിക്കാത്ത പാപ്പരാസികള്‍ക്ക് നേരെയുള്ള ബോളിവുഡ് നടി അനുഷ്ക ശര്‍മയുടെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.
ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലിക്കൊപ്പം വീടിന്റെ ബാല്ക്കണിയിലിരിക്കുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും മാധ്യമത്തിനും എതിരേയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഫോട്ടോഗ്രാഫറോടും ആ പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോൾ തന്നെ നിർത്തുക!” ചിത്രത്തിനൊപ്പം അനുഷ്ക ഇൻസ്റ്റയിൽ കുറിച്ചു.