ഒട്ടേറെ ആരാധകരുള്ള ഹോളിവുഡ് താരമാണ് നടി ആഞ്ജലീന ജോളി. താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാഷനൽ ജോഗ്രഫി ലോക തേനീച്ച ദിനത്തിന്റെ (മെയ് 20) ഭാഗമായി ഒരുക്കിയാണ് താരത്തിന്റെ ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. ഡാൻ വിന്റേഴ്സ് ആണു ചിത്രങ്ങൾ പകർത്തിയത്.
ഇറ്റാലിയൻ തേനീച്ചകളെയാണ് ഉപയോഗിച്ചത്. ആഞ്ജലീന ഒഴികെ മറ്റെല്ലാവരും സുരക്ഷയ്ക്കു വേണ്ട സ്യൂട്ട് ധരിച്ചു. ആഞ്ചലീനയുടെ ശരീരത്തിൽ ഫെറോമോൺ പുരട്ടിയാണു തേനീച്ചകളെ ആകർഷിച്ചത്. ഏകദേശം 18 മിനിറ്റോളമാണു താരം തേനീച്ചകളെ ശരീരത്തിൽ ഇരുത്തിയത്. ആഞ്ജലീനയ്ക്ക് തേനീച്ചയുടെ കുത്ത് ഏൽക്കാതിരിക്കാൻ കൃത്യമായ പ്ലാനിങ്ങോടെയും ശ്രദ്ധയോടെയുമായാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് ഡാൻ പറഞ്ഞിരുന്നു. തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുണെസ്കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷണൽ ജോഗ്രഫിയും ആഞ്ജലീന ജോളിയും ഫോട്ടോഷൂട്ടിനായി സഹകരിച്ചത്. 2500ഓളം തേനീച്ചകൂടുകൾ തയ്യാറാക്കി 2025ഓടെ 125 ദശലക്ഷത്തോളെ തേനീച്ചകളുടെ കുറവ് നികത്താനാണ് യുനെസ്കോയുടെ പദ്ധതി.