ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ ’അന്ധാദുൻ’ മലയാളത്തിലേക്ക്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ ആണ് ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ 460 കോടിയോളം കളക്ട് ചെയ്തിരുന്നു. ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയും തബുവും രാധിക ആപ്തേയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
മലയാളത്തിലേക്ക് എത്തുമ്പോൾ പൃഥ്വിരാജും, മംമ്ത മോഹൻദാസും, അഹാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്നാണ് റിപോർട്ടുകൾ.
പഴയകാല നടൻ ശങ്കർ ഇനിയും പേരിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നുവെന്നും റിപോർട്ടുകൾ ഉണ്ട്. താനുബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിലാണ് നിലവിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇതിനു ശേഷം ഈരാറ്റുപേട്ടയിൽ തുടങ്ങുന്ന കുരുതി എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങും. മുരളി ഗോപിയും റോഷൻ മാത്യുവുമാണ് കുരുതിയിലെ മറ്റു പ്രധാന താരങ്ങൾ. കുരുതി പൂർത്തിയാക്കിയ ശേഷം ജനുവരി ഇരുപതിനാണ് പൃഥ്വിരാജ് രവി കെ. ചന്ദ്രന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുക.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിലുക്കാംപെട്ടിയിലൂടെ ഛായാഗ്രാഹകനായ രവി കെ. ചന്ദ്രൻ കാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങൾ തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, ദ കിംഗ്( ദിനേശ് ബാബുവിനൊപ്പം) വിരാസത്ത്( ഹിന്ദി) മിൻസാരക്കനവ് ( തമിഴ്)കണ്ണെഴുതി പൊട്ടും തൊട്ട്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ( തമിഴ്) ദിൽ ചാതാ ഹെ ( ഹിന്ദി) കന്നത്തിൻ മുത്തമിട്ടാൽ( തമിഴ്) കോയി മിൽ ഗയാ( ഹിന്ദി) ബ്ളാക്( ഹിന്ദി) ഗജിനി ( ഹിന്ദി) ഭാരത് ആനേ നേനു( തെലുങ്ക്) തുടങ്ങിയവയാണ്. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സഹോദരനാണ്