Cinemapranthan

അനുമതിയില്ലാതെ അല്ലുവിന്റെ വിനോദയാത്ര; വിവാദത്തിലേക്ക്

ഒരുതരത്തിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയാണ് ആരാധകർ ഫോട്ടോ എടുക്കാൻ ഒത്തുകൂടിയത്.

null

കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസം കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം തെലങ്കാനയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദർശിച്ചത് വിവാദമാവുകയാണ്. യാത്രക്കിടയിൽ താരത്തെ ആരാധക വൃന്ദം പൊതിയുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒരുതരത്തിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയാണ് ആരാധകർ ഫോട്ടോ എടുക്കാൻ ഒത്തുകൂടിയത്.

വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും സർക്കാർ തുറന്നിട്ടില്ലായെന്നിരിക്കേ താരത്തിന്റെ യാത്ര വിവാദത്തിലായിരിക്കുകയാണ്. അനുമതി തേടാതെയാണ് താരം യാത്ര നടത്തിയതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തെലങ്കാനയിലെ ആദിലാബാദിലേക്കായിരുന്നു അല്ലുവിന്റെ യാത്ര, പ്രശസ്തമായ കുന്തള വെള്ളച്ചാട്ടവും സമീപത്തുള്ള ഹരിത വനം പാർക്കുമാണ് അല്ലു സന്ദർശിച്ചത്.

View this post on Instagram

#alluarjunonline #alluarjun #stylishstar #alluarjunarmy

A post shared by Allu chandu (@alluchanduonline) on

cp-webdesk

null