Cinemapranthan

മലയാളികളുടെ മുട്ട പഫ്സ്

null

ചിലർക്കൊക്കെ പഫ്സ് എന്ന് പറയുമ്പോൾ തന്നെ ഒരു വികാരം അല്ലെ ..ആരും കാണാതെ ഒരു കടി കടിച്ചാലും മുഖം കാണുമ്പോൾ നാട്ടുകാർ മൊത്തം അറിയും പഫ്സ് കഴിച്ചത്.അത് അങ്ങനെ ആണല്ലോ എത്ര നീറ്റായി കഴിക്കാൻ ശ്രമിച്ചാലും, പതിയെ കടിച്ചാലും പപ്സ് മുഖത്ത് അതിൻ്റെ പൊടികൾ ആക്കാതെ വിടില്ലാലോ. ആ പൊടി കണ്ടിട്ട് വേണം ബാക്കിയുള്ളവർക്കും കഴിക്കാൻ കൊതി വരാനും അത് കഴിക്കാനും.

എന്തുതന്നെയായാലും ഒരു മുട്ട പഫ്സ് ചായയും അല്ലെങ്കിൽ പഫ്സ് ലൈമും ഈ കോമ്പോ ആയി കഴിക്കാൻ പ്രത്യേകിച്ച് മലയാളികൾക്ക് ഇച്ചിരി ആക്രാന്തം കൂടുതലാണ്.

നമ്മൾ മിക്കവരും കഴിക്കുന്നതല്ലാതെ ആ പഫ്സിന്റെ പിന്നിലെ ചരിത്രം ആർക്കും അങ്ങിനെ അറിയുകയുണ്ടാകില്ല. അതിൻ്റെ ചരിത്രം അറിയാൻ നിങൾ ശ്രമിച്ചിട്ടുണ്ടോ?

എങ്കിൽ ഇന്ന് നമുക്ക് മുട്ട പഫ്സിൻ്റെ കഥകൾ ഒന്ന് നോക്കിയാലോ ..

ഏതാണ്ട് പറഞ്ഞാൽ 14-ാo നൂറ്റാണ്ടിൽ ഫ്രാൻസിലാണ് പഫ്സിൻ്റെ തുടക്കം. നമ്മുടെ ലുക്കൻ പപ്‌സിൻ്റെ അത്ര ഭംഗിയും രുചിയൊന്നുമല്ല ഇതിൻ്റേത്.മാവ് പാകമാക്കി തട്ടുകളാക്കി ലയറാക്കി ബേക്ക് ചെയ്തിരുന്ന പലഹാരമായിരുന്നു ഫ്രെഞ്ചുകാരുടെ പപ്‌സ് പേസ്റ്ററി.1724 ൽ ഫ്രാൻസുകാർ കേരളത്തിലെത്തിയെങ്കിലും ഇതൊന്നുമായിരുന്നില്ല കേരളത്തിൽ പഫ്സ് വരാനിടയായ വഴി.യൂറോപ്യന്മാരുടെ പഫ്സ് പേസ്ടറി തുർക്കികാരാണ് കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയത്. എരുവൊക്കെ ചേർത്ത് മാറ്റങ്ങൾ വരുത്തി തുർക്കി പഫ്സ് പേസ്റ്ററി ഉണ്ടായി.അപ്പോ പറഞ്ഞു വരികയാണെങ്കിൽ തുർക്കിക്കാരാണ് പഫ്‌സിന്റെ തുടക്കം.പക്ഷെ തുർക്കി പഫ്സിനും നമ്മുടെ പഫ്സുമായി വലിയ ബന്ധമൊന്നുമില്ല.

ഒലീവ് ഓയിലും ബട്ടറുമൊക്കെയാണ് തുർക്കികാർ അവരുടെ പഫ്സ് ഉണ്ടാക്കാൻ ഉപയോഗിക്കാറ്.

തുർക്കിയിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് പഫ്സ് എത്തി,പക്ഷെ ഓരോ നാട്ടുകാരും അവരുടേതായ രുചിയിൽ

പഫ്സ് ഉണ്ടാക്കി. ആ ഒരു പപ്‌സിൻ്റെ യാത്രയിലൂടെ ഇന്ത്യയിലും പഫ്സ് യാത്ര ചെയ്തെത്തുകയുണ്ടായി.

19 -ാം നൂറ്റാണ്ടിൽ ഇറാനിയൻ ജനങ്ങൾ ഇന്ത്യയിൽ കുടിയേറുകയുണ്ടായി.അവർ തുടക്കം കുറിച്ച കഫേകളിലൂടെ നമ്മുടെ ഇന്ത്യയിലും പഫ്സ് ജനനമെടുത്തു.പക്ഷെ ഇവിടങ്ങളിലെ പഫ്സിലൊന്നും മുട്ടയല്ലായിരുന്നു മറ്റു പല ഫില്ലിങ്ങുകളുമാണ്.

അങ്ങനെയാണെങ്കിൽ മുട്ട പഫ്സിൻ്റെ ജനനം നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുമാണെന്ന് തന്നെ പറയാം.കേരളത്തിലെ കൊഴുക്കട്ട,ബജി ,തുടങ്ങിയവയുമായി സാമ്യതയുള്ള മുട്ട പപ്‌സിൻ്റെ ജന്മസ്ഥലം ഇതുവരെ വ്യക്തമല്ല എങ്കിലും encyclopedia യുടെ അറിവ് പ്രകാരം സൗത്ത് ഇന്ത്യയിലാണ് മുട്ട പഫ്സ് ഉടലെടുത്തതെന്ന് അറിയാൻ കഴിയും.

കൂടാതെ നമ്മൾ മലയാളികളുടെ ചില break fast ആയി സാമ്യതയുളള സ്ഥിതിക്ക് നമുക്ക് ചെറുതായി ഒന്ന് അഹങ്കരിക്കാമല്ലോ മുട്ട പഫ്സ് നമ്മളുടേതാണെന്ന്.

എന്തിരുന്നാലും ഓരോ മുട്ട പഫ്സുമായി relate ചെയ്ത് നമുക്ക് ഓരോരുത്തർക്കും ഓരോ രസകരമായ കഥയും ഉണ്ടാകുമായിരിക്കും. സ്കൂളിലെയും,കോളേജിലെയും പലയിടങ്ങളിലെയും മുട്ട പഫ്സ് കഥകൾ പല ഓർമ്മകളിലേക്ക് പോകാനും സഹയിക്കുന്നതാകും.

മലയാളികളുടെ ബേക്കറി കടകളിലെ ചില്ലിൻ കൂട്ടിൽ തടിച്ച് കുട്ടപ്പനായി ഉള്ളിൽ ഒരു നിധിയായി മുട്ടയും കാത്ത് സൂക്ഷിച്ചിരിക്കുന്ന പഫ്സ് പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് വികാരമാണ്, അക്രാന്തമാണ്,കൊതിയാണ് അല്ലെ…?

ജന്മസ്ഥലം വ്യക്തമല്ലെങ്കിലും കേരളതിൻ്റേതാണെന്ന് നമ്മൾ മലയാളികൾക്ക് വിശ്വസിക്കാം..

cp-webdesk

null