Cinemapranthan

ചായ എന്ന ലഹരി.

null

കേരളത്തിലെ മിക്ക ജനങ്ങൾക്കും ‘ചായ’എന്നത് ഒരു വികാരമാണ് .അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വിവിധ തരം ചായകളെ കുറിച്ച് പറഞ്ഞാലോ …

നമ്മൾ പ്രത്യേകിച്ച് മലയാളികൾക്ക് ഒരു ദിവസം ഒരു ചായ എങ്കിലും കുടിച്ചില്ലെങ്കിൽ ഒരു മനസുഖം ഉണ്ടാകില്ലല്ലേ…ചായ എന്നത് മനുഷ്യമനസ്സുകളെ ലഹരി പിടിപ്പിക്കുന്ന ഒരു ലായനിയാണ്.

‘ഒരു ചായ കുടിക്കാൻ പോയാലോ?’ ഡെയിലി പല തവണകളായി കേൾക്കുന്ന ഒരു ഡയലോഗ് കൂടിയാണിത്,അല്ലെ ?ഒരു നെഗറ്റീവ് മറുപടി കൊടുക്കാൻ മടിക്കുന്ന ഒരു ചോദ്യവും കൂടിയാണിത്.

ചായ ഒരു ലഹരി മാത്രമല്ല പലർക്കും ഇതൊരു മരുന്നും കൂടിയായിരിക്കും.തലവേദന ആണേലും പനി ആണേലും മിക്കവരും ആദ്യം ഒരു ചായക്ക് ചോദിക്കുന്ന ശീലം കാണുമല്ലോ.

ചിലർക്ക് അതോടെ അസുഖം ഭേദമാവുകയും ചെയ്യും അതാണ് ചായയുടെ പവർ ,ഒരു ഡോക്ടറും മരുന്നും വേണ്ടതാനും.

ഇനി കുറച്ച് വ്യത്യസ്ത തരം ചായകളിലേക്ക് പോകാം…

1) സുലൈമാനി : മലബാറിന്റെ മൊഹബത്ത് നിറഞ്ഞ സുലൈമാനി.ഓരോ സിപിലും പ്രണയം ഉണ്ടാക്കുന്ന സുലൈമാനി പ്രതേകിച്ച് മലബാറുകാർക്ക് എന്നും പ്രിയപ്പെട്ടതാണ്.

ഏലയ്ക്ക,ഗ്രാമ്പു,മല്ലി,കറുകപ്പട്ട,ജീരകം,ചുക്ക്,പുതിനയില,നാരങ്ങാനീര് ഈ ചേരുവകളൊക്കെ കൂടിക്കലർന്നുള്ള രുചിരസം ഒന്ന് വേറെ തന്നെയാണ്. പ്രത്യേകിച്ച് ബിരിയാണിക്ക് ശേഷം ചെറു ചൂടോടെ ആസ്വദിച്ച് കുടിക്കാൻ പറ്റിയ ഒന്നാണ് ഈ സുലൈമാനി.

2)മസാല ചായ :മസാല ടീയെ നമുക്ക് വേണമെങ്കിൽ ഇമ്മ്യൂണിറ്റി ടീ എന്നും വിളിക്കാം.ഇതിന് പലതരം ഗുണങ്ങളും ഉണ്ട്. നമ്മുടെ പ്രതിരോധ ശേഷി കൂട്ടാനും ഈ ചായക്ക് കഴിവുണ്ട്.കൂടാതെ ഇതിലെ മസാല ദഹനത്തിനും നല്ലതാണ്.പാലും ,വെള്ളവും,ഏലയ്ക്കയും ,ഗ്രാമ്പുവും,ഇഞ്ചിയും,ചായപൊടിയും,പഞ്ചസാരയും,കറുവപ്പട്ടയും,കൂടി ചേർത്ത് തിളപ്പിച്ചെടുക്കുന്ന ഈ മസാലച്ചായ അതിന്റെ മണം മൂക്കിലൂടെ തുളച്ചു കയറുമ്പോൾ ചിലർക്ക് മസാല ചായ കുടിക്കാനുള്ള ആവേശവും കൂടും.

3) ചമോലിൻ ടീ : ഇന്നത്തെ കാലത്തു വണ്ണം കുറയ്ക്കാൻ ചിലരൊക്കെ പലതും പരീക്ഷിച്ചു കൊണ്ടിരിക്കുന്നവരായിരിക്കും. അവർക്കൊക്ക ഗുണകരമാണ് ഈ ചായ.കുറഞ്ഞ കാലയളവ് കൊണ്ട് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരുതരം ചായ.

ചമോലിൻ എന്ന ചെടി അലങ്കാരസസ്യം മാത്രമല്ല , ഔഷധ സസ്യം കൂടിയാണിത്.വെള്ള ഇതളുകൾ ഉള്ള ജമന്തിപൂ പോലെയാണ് ഇത്.ഈ പൂവ് ഉണക്കിയാണ് ചമോലിൻ ടീ ഉണ്ടാക്കുന്നത്.ദഹനം നന്നായി നടക്കാനും,വിഷാംശം പുറന്തള്ളാനും ഇത് സഹായകരമാണ്. കൂടാതെ ഇതിൽ കാൽസ്യവും,പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.പ്രതിരോധശേഷി കൂട്ടാനും ,ഉറക്കം നൽകാനും ചമോലിൻ ടീ ഉത്തമമാണ്.

4) ഏലയ്ക്ക ചായ: മണം കൊണ്ട് ആളുകളെ ആകർഷിപ്പിക്കുന്ന ഒരുതരം അടിപൊളി ചായയാണ് ഏലയ്ക്ക ചായ. ചായയിൽ ഏലയ്ക്ക ചതയ്ച്ചിടുമ്പോൾ തന്നെ അതിന്റെ മണവും സ്വാദും ആളുകളെ വല്ലാതെ ആകർഷിക്കും.ആരോഗ്യത്തിന് നല്ലതാണ് ഈ ഒരു ചായ കൂടാതെ ചർമ്മ ഭംഗി കൂട്ടാനൊക്കെ ഇത് വളരെ ഗുണകരമാണ് കേട്ടോ.

5) പാൽചായ : പാല് ചൂടാക്കി അതിലേക്ക് ഇച്ചിരി തേയില പൊടിയും പഞ്ചസാരയും ഇട്ട് തിളപ്പിച്ച് ഒരു കപ്പിലേക്ക് മാറ്റി അതിനൊപ്പം ബിസ്ക്കറ്റും കടിച്ച് ചൂടോടെ ചായ കപ്പ് ചുണ്ടോടുപ്പിക്കുന്നവരാണ് ഒരു ശരാശരി മലയാളികൾ അല്ലെ…

cp-webdesk

null