Cinemapranthan

പായസത്തിൻറെ കൂട്ടുകാരി: ബോളിയും പായസവും

null

ആഹാരത്തിന്റെ ലോകത്ത് ഓരോ നാട്ടിലും ഓരോ പ്രത്യേകതകളുണ്ട് അല്ലെ ?

തിരുവന്തപുരത്തിന്റെയും കൊല്ലത്തിന്റെയും പലഹാരത്തിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ ‘ബോളിയും പായസവും’, പഴമയുടെ രുചിയും ഓർമ്മകളുടെ മധുരവുമാണ്. പായസത്തിൻറെ സ്വാദിഷ്ടത കൂട്ടാൻ, അതിനു കൂട്ടുകാരിയായി ചേർക്കുന്ന ബോളി, കാലത്തിനിടയിൽ കുടുംബങ്ങൾക്കും സദ്യകളുടെയും കഥകൾക്ക് ഓർമ്മകൾ നൽകും .

ബോളിയുടെ പിറവിയുടെ കഥ തിരുവനന്തപുരത്ത് ആരംഭിച്ചെങ്കിലും, അതിന്റെ പ്രാധാന്യം ഇന്നോവേഷനുകൾ കൊണ്ടും പലഭാവങ്ങളിലുമുള്ള പായസങ്ങളുമായും വികസിച്ചു. ആദ്യം ‘പാലട പായസം ‘ പോലെ പായസങ്ങളോടെയായിരുന്നു ബോളിയുടെ കൂട്ടുകെട്ട്. എന്നാൽ സേമിയ പായസം, റവ പായസം, അടപ്രഥമൻ തുടങ്ങിയവയുമായി ഇതിന്റെ കൂട്ടായ്മ കൂടുതൽ ജനപ്രിയമായി.

കാലാനുക്രമത്തിൽ ബോളിയുടെ സ്വാദ് എറണാകുളം, ആലപ്പുഴ, കോട്ടയം, എന്നിവിടങ്ങളിലെ സദ്യകളിലും ഇടം നേടി. വടക്കൻ കേരളത്തിൽ ഇപ്പോഴും ചിലർക്ക് ബോളി പായസത്തിനൊപ്പം പുതിയ അനുഭവമായി തോന്നുന്നുവെങ്കിലും, അത് ആഹ്ലാദകരവും പുതുമ നിറഞ്ഞതുമാണ്.

മൈദയുടെയും കടല പരിപ്പിന്റെയും പഞ്ചസാരയുടെയും കൂട്ടിൽ ഉണ്ടാകുന്ന ബോളി ഒരു മധുര സൃഷ്ടി തന്നെയാണ്. കട്ടി കുറഞ്ഞ ബോളി ചൂടുള്ള പായസത്തിൽ മുക്കിയെടുത്ത് വായിലേക്ക് വെക്കുമ്പോൾ പൊള്ളും…അതുകൊണ്ട് തന്നെ ആദ്യം ഇച്ചിരി ഊതി ഊതി കഴിക്കണം … അപ്പോ മനസിന് കിട്ടുന്ന ആനന്ദം വേറെ തന്നെയാണ് …ബോളിയിടെയും പായസത്തിൻ്റെയും മധുരം മനസിനെ നിറയ്ക്കും.

ബോളി തയ്യാറാക്കുമ്പോൾ അടുക്കള നിറയുന്ന മഞ്ഞൾപ്പൊടി, ഏലക്കായ പൊടി, എന്നിവയുടെ സുഗന്ധം പാരമ്പര്യ ദിനങ്ങളുടെ ഭംഗി വിളിച്ചോതുന്നു. അടുക്കളയിൽ വെറും ഒരു വിഭവം മാത്രമല്ല ബോളി; അത് പഴമയുടെ ഓർമ്മകളുമായി കെട്ടിപ്പിണഞ്ഞിരിക്കുന്ന ഒരു മധുരക്കൂട്ടുകെട്ടാണ്.

പായസത്തിൻറെ സ്വാദിന്റെ കഥയിൽ പാലും പഞ്ചസാരയും മാത്രമല്ല, സേമിയയുടെ മൃദുവായ സ്പർശവും, ചതച്ചെടുത്ത കടലയുടെ മധുരവുമുണ്ട്. ബോളിയുമായുള്ള ഈ കൂട്ടുകെട്ട്, പായസത്തെ ഒരു പുതിയ തലത്തിലേക്കു കൊണ്ടുപോകുന്നു. മധുരത്തിൻറെ സുന്ദരമായ ഈ രസതന്ത്രം, നമ്മൾ മലയാളികളെ എപ്പോഴും ആകർഷിക്കുന്ന ഒന്നാണ്.

ഒരു ഭക്ഷണ അനുഭവത്തിൻറെ അവസാനഭാഗത്തെ മധുരത്തിമിർപ്പിനായി കാത്തിരിക്കുന്ന ഒരു തരം അടിപൊളി വിഭവം തന്നെയാണ് ബോളിയും പായസവും കൂട്ടുകെട്ട്..

cp-webdesk

null