ഭക്ഷണത്തിന്റെ കാര്യത്തിൽ മലയാളികൾക്ക് പറയാനുള്ളത് എപ്പോഴും കൂടുതൽ തന്നെയാണല്ലോ. നമ്മുടെ കേരളം, ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ട ഒരു ഭവനമാണ്. കേരളത്തിലെ കാറ്റിന്റെ മണംപോലും ഇവിടുത്തെ വിഭവങ്ങളുടെ രുചിയുമായി കലർന്നതാണ്.
പ്രാന്തൻ ഇന്ന് വൈകുന്നേര snacks ൻ്റെ രുചി ഒന്ന് നിങ്ങളെ ഓർമ്മപ്പെടുത്താം…
പലർക്കും പഴംപൊരിയും ബീഫും എന്ന് കേട്ടാൽ ‘ഇതു എന്ത് കോമ്പോ?’ എന്ന് തോന്നിയേക്കാം. പക്ഷേ, കേരളത്തിന്റെ ഭക്ഷണ സംസ്കാരത്തിലെ ഏറ്റവും ‘അന്യായ’ കോമ്പോ എന്നു പറയാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കോമ്പിനേഷൻ. ചൂടാറാതെ പൊരിച്ചെടുത്ത പഴംപൊരി, തെങ്ങാവറവ് ചേർത്തോ കുറുമാസാല ചേർത്തോ പാചകം ചെയ്ത ആവി പായുന്ന ബീഫ് കറിയിൽ മുക്കി കഴിക്കുന്ന ആ ആദ്യ കടി… അതൊരു സ്വർഗ്ഗാനുഭവം തന്നെ! അതിനൊപ്പം കട്ടൻ ചായയുടെ ചൂടും കൂടിയാൽ പിന്നെ?.. ഉഫ് …
ആശ്വസിക്കാൻ പോലും സമയം കിട്ടാതെ ആ രുചിയുടെ ലഹരിയിൽ മുങ്ങി പോകും.
പിന്നെ മറ്റൊരു ഐറ്റത്തിലേക്ക് പോയാലോ – ഉള്ളിവട.. ഇതിനും ഒത്തിരി ഫാൻസ് കാണും..ചൂടുള്ള ഉള്ളിവടയും,ചായയും മറ്റൊരു തരം ലഹരി തന്നെയാണ്..സായാഹ്ന സൂര്യനെ നോക്കി ആവി പറക്കുന്ന ചായ ചുണ്ടോടടുപ്പിച്ച് ഊതി ഇളം ചൂടോട് കൂടി ഓരോ സിപ് എടുക്കുമ്പോഴും ഒരു നോവാത്ത കടി ഉള്ളി വടക്കും കൊടുക്കണം . ചൂടാറാത്ത ഇളം ബ്രൗൺ കളർ ഉള്ള ഈ അടിപൊളി വിഭവം, ചായക്കൊപ്പം ഉണ്ടെങ്കിൽ അത് ഏതൊരു വൈകുന്നേരത്തെയും ആഘോഷമാക്കും. ഉള്ളിവടയുടെ ഈ ലഹരി, ചായയുടെ ചൂടോടെ ഓരോ നിമിഷവും കൂടുതൽ ഹൃദയസ്പർശമാകുന്നു.
മഴയുള്ള വൈകുന്നേരത്തിൽ ചായയും ഉള്ളിവടയോ, പഴംപൊരിയോ,വടയോ , ഉന്നക്കായയോ ഒന്ന് കൈവശം കിട്ടിയാൽ വേറെ ഒരു ഫീൽ സാധനം വേറെ എന്തുണ്ട്?
തട്ടുകടകളിലെ ചില്ലിൽ കിടക്കുന്ന പഴംപൊരി, ഉള്ളിവട, ഉന്നക്കായ, പരിപ്പ് വട – ഈ സ്‌നാക്കുകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവയും വൈകുന്നേരങ്ങൾ മനോഹരമാക്കുന്നവയുമാണ്.
ചായക്കൊപ്പം ഈ സ്വാദൂറുന്ന വിഭവങ്ങൾ കടിക്കുന്നപ്പോഴുള്ള മനസുഖം… അത് ജീവിതത്തിലെ ലഹരികളിൽ തന്നെ ഏറ്റവും നല്ലതാണല്ലോ!