‘ടോബിയുടെ ജീവിതത്തിലൂടെയുള്ള പ്രേക്ഷകരുടെ വളരെ ഇന്റൻസ്സായിട്ടുള്ള രണ്ടര മണിക്കൂർ യാത്ര’. അതാണ് ഒറ്റവാക്കിൽ ടോബി എന്ന കന്നഡ ചിത്രത്തെ കുറിച്ച് പറയാനുള്ളത്. രാജ് .ബി.ഷെട്ടി, ചൈത്ര. ജെ. ആചാർ സംയുക്ത ഹൊറനാട്, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി , രാജ്. ബി. ഷെട്ടിയുടെ തിരക്കഥയിൽ ബാസിൽ എ. എൽ. ചാലക്കലാണ് ടോബി സംവിധാനം ചെയ്തിരിക്കുന്നത്. ടോബി എന്ന വളരെ അസ്സാധാരണ സ്വഭാവ ശൈലിയിലുള്ള, ഊമയായ ഒരു മനുഷ്യൻ, അയാളുടെ ജീവിതത്തിന്റെ പലകാലഘട്ടങ്ങളിലൂടെയും, അയാളുടെ ഇമോഷൻസിലൂടെയും, അയാളുടെ ജീവിതത്തിന്റെ ഭാഗമായി ജീവിക്കുന്ന കുറച്ച് മനുഷ്യരിലൂടെയാണ് സിനിമ കടന്നു പോകുന്നത്.കുറച്ചു സ്ലോ പേസ് നരേഷൻ സ്റ്റൈലാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം വളരെ ഇന്റെൻസ്സായ ഇമോഷണൽ എലമെന്റ്‌സും, ‘ടോബി’യിൽ മികച്ച രീതിയിൽ ബ്ലെൻഡ് ചെയ്തിട്ടുണ്ട്. രാജ് ബി. ഷെട്ടിയുടെ മുൻ ചിത്രമായ ഗരുഡ ഗമന ഋഷഭ വാഹനയിൽ ഉപയോഗിച്ച, ഡാർക്ക് -ഇമോഷണൽ ട്രീറ്റ്മെന്റും, റിയലിസ്റിക്ക് ആക്ഷൻ സ്റ്റൈലുമാണ് തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്.

സിനിമയുടെ പ്രധാന ആകർഷണമായി തോന്നിയത് ടോബിയും അയാളുടെ വളർത്തു മകൾ ‘ജെന്നി’യു മായുള്ള ആത്മബന്ധവും, ഫസ്റ്റ് ഹാഫിന്റെ അവസാനത്തോട് വരുന്ന ആക്ഷൻ രംഗവും ക്ലൈമാക്സ് രംഗവും, അതിനെ ബിൽഡ് ചെയ്യാൻ വരുന്ന രംഗങ്ങളുമൊക്കെയാണ് . ബാസിൽ എ. എൽ. ചാലക്കൽ എന്ന സംവിധായകന്റെ ക്രാഫ്റ്റ് ഈ സിനിമയിൽ വളരെ മികച്ച രീതിയിൽ കാണാം. ഇതിലെ പെർഫോമൻസിന്റെ കാര്യത്തിലേക്കു വരുമ്പോൾ ഒന്നാമതായി പറയേണ്ടത് രാജ്. ബി.ഷെട്ടിയുടെ പെർഫോമൻസ് തന്നെയാണ്. ടോബി എന്ന കഥാപാത്രത്തിലേക്ക് അദ്ദേഹം ഒരു പരകായ പ്രേവേശം തന്നെ നടത്തിയെന്ന് പറയാം. ടോബിയുടെ പല സമയങ്ങളിലായിട്ടുള്ള ഇമോഷണൽ ലെവലുകളെ വളരെ മൈന്യൂട്ടായി തന്നെ അദ്ദേഹം അവതരിപ്പിച്ചുവെന്നു പറയാം പിന്നെ എടുത്ത് പറയേണ്ടത് ജെന്നി എന്ന കഥാപാത്രത്തെ പല കാലങ്ങളിലായി അവതരിപ്പിച്ച അഭിനേതാക്കളുടെ പെർഫോമൻസാണ്. പ്രേത്യേകിച്ചു ജെന്നിയുടെ ബാല്യകാലം അവതരിപ്പിച്ച ബാലതാരം. വല്ലാത്തൊരു ഇമോഷണൽ അറ്റാച്മെന്റ് പ്രേക്ഷകർക്ക് തോന്നുന്ന തരത്തിലുള്ള ഒരു പെർഫോമൻസാണ് കാഴ്ച വെച്ചിരിക്കുന്നത്. ജെന്നിയുടെ ചെറുപ്പകാലം ചെയ്ത ചൈത്ര. ജെ. ആചാറിന്റെ പെർഫോമൻസും അസ്സാദ്ധ്യമായി തോന്നി. വില്ലൻ വേഷം അവതരിപ്പിച്ച രാജ് ദീപക് ഷെട്ടിയും തന്റെ വേഷം ഭംഗിയാക്കി.

പെർഫോമൻസിന്റെ ഒപ്പം തന്നെ എടുത്തു പറയേണ്ടതാണ് ഇതിലെ അണിയറ പ്രവർത്തകരുടെ പങ്കും .. പ്രവീൺ ശ്രിയാന്റെ ഛായാഗ്രാഹണവും, നിതിൻ ഷെട്ടിയുടെ എഡിറ്റിങ്ങും, മിഥുൻ മുകുന്ദന്റെ സംഗീതവും, അർഷാദ് നാക്കോത്തിന്റെ പ്രൊഡക്ഷൻ ഡിസൈനും, ജിത്തുവിന്റെ ആർട്ട് ഡയറക്ഷനും, രമേശ് സി.പിയുടെ കളർ ഗ്രേഡിങ്ങും, രാജശേഖരന്റെയും അർജുൻ രാജിന്റെയും ആക്ഷൻ കൊറിയോഗ്രാഫിയുമൊക്കെ സിനിമയുടെ വിഷ്വൽ ഔട്ട്പുട്ടിനെ വളരെയധികം ഉയർത്തുന്നതിലും , പ്രേക്ഷകർക്ക് മികവുറ്റ വിഷ്വൽ തീയേറ്റർ അനുഭവം സമ്മാനിക്കുന്നതിലും ഒരു പ്രധാന പങ്കു വെക്കുന്നുണ്ട്. പ്രേത്യേകിച്ചു മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതവും, പാട്ടുകളുംമൊക്കെ എടുത്തു പറയേണ്ടതാണ്. സിനിമയുടെ ഡെപ്തിനെ എൻഹാൻസ് ചെയ്യുന്നതിൽ മിഥുൻ മുകുന്ദന്റെ സംഗീതം ഒരു നെടുതൂണായി മാറുന്നുണ്ട്. പ്രേത്യകിച്ച് ക്ലൈമാക്സിലെ പാട്ടിന്റെ പ്ലേസ്മെന്റുമൊക്കെ വല്ലാത്തൊരു ഫീൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
ഗരുഡ ഗമന വൃഷഭ വാഹനക്കു ശേഷം , ആ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച ഗൂസ്സ്പ്മ്പിനേക്കാൾ ഒരു ഡിഗ്രി മേലെ കടന്നു എന്ന പറയാവുന്ന ഒരു തീയേറ്റർ അനുഭവമാണ് ടോബി നമ്മുക്ക് സമ്മാനിക്കുന്നത്. ഒരു വെൽ ട്രീറ്റഡ് ഇമോഷണൽ -ആക്ഷൻ പാക്കേജ് മൂവി.