Cinemapranthan

‘നദികളിൽ സുന്ദരി യമുന’: പ്രണയത്തിന്റെയും നർമത്തിന്റെയും മേമ്പോടി ചേർത്ത ഒരു മികവുറ്റ കുടുംബചിത്രം.

കണ്ണൻ, വിദ്യാധരൻ എന്ന രണ്ടു യുവാക്കൾ തമ്മിൽ കണ്ണന്റെ വിവാഹ സംബദ്ധമായി ഒരു തർക്കമുണ്ടാകുകയും, അതൊരു വലിയ അഭിമാന പ്രശ്നത്തിലേക്ക് കലാശിക്കുകയും ചെയ്തു. അവിടത്തെ നാട്ടുകാർ ഇരുപക്ഷത്തായി നിലയുറച്ചു. പിന്നീട് ആ ഇരു കൂട്ടരും തമ്മിലുള്ള വഴക്കും, കണ്ണന്റെയും, വിദ്യാധരന്റെയും ജീവിത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പങ്കു വെയ്ക്കുന്നത്.

null

നാട്ടിൻപുറത്തെ ജീവിതവും,സൗഹൃദവും, കുടുംബജീവിതവും, കൊച്ചു കൊച്ചു വഴക്കുകളും തുടങ്ങി ഒന്നിലേറെ ലയറുകൾ ചേർന്ന, ഒരു ഫാമിലി എന്റർറ്റൈനർ. ഇതാണ് ഒറ്റവരിയിൽ ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വടക്കൻ കേരളത്തിലെ ‘കടമ്പേരി’ എന്ന കൊച്ചു ഗ്രാമമാണ് ഈ സിനിമയുടെ പശ്ചാത്തലം. കണ്ണൻ, വിദ്യാധരൻ എന്ന രണ്ടു യുവാക്കൾ തമ്മിൽ കണ്ണന്റെ വിവാഹ സംബദ്ധമായി ഒരു തർക്കമുണ്ടാകുകയും, അതൊരു വലിയ അഭിമാന പ്രശ്നത്തിലേക്ക് കലാശിക്കുകയും ചെയ്തു. അവിടത്തെ നാട്ടുകാർ ഇരുപക്ഷത്തായി നിലയുറച്ചു. പിന്നീട് ആ ഇരു കൂട്ടരും തമ്മിലുള്ള വഴക്കും, കണ്ണന്റെയും, വിദ്യാധരന്റെയും ജീവിത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പങ്കു വെയ്ക്കുന്നത്.പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങളുടേതു പോലെ ആ നാട്ടിലെ പരസ്പരം വ്യത്യസ്തരായ കഥാപാത്രങ്ങളെ ഒരു കാരികേച്ചർ രീതിയിലാണ് സംവിധായകർ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ഗ്രാമീണ ജീവിതങ്ങളെ വളരെ ഫ്രഷ്‌നസ്സോടു കൂടി സിനിമ അവതരിപ്പിച്ചിട്ടുണ്ട്.

പെർഫോമൻസിന്റെ കാര്യമെടുക്കുമ്പോൾ ധ്യാൻ ശ്രീനിവാസന്റെ ഒരു കം ബാക്ക് എന്നു തന്നെ ഈ സിനിമയിലെ അദ്ദേഹത്തിന്റെ പെർഫോമൻസിനെ കുറിച്ച് പറയാം.നർമ്മ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ധ്യാൻ അവതരിപ്പിച്ച, കണ്ണൻ ചിരി പടർത്തുന്നുണ്ട്. ധ്യാന്റെ പെർഫോമൻസിനോടൊപ്പം, തന്നെ ചേർത്തു പറയേണ്ടതാണ് ഇതിലെ അജു വർഗീസിന്റെ പെർഫോമൻസും. ധ്യാൻ ശ്രീനിവാസനെ അപേക്ഷിച്ചു , അജു വർഗീസിന് കോമഡി രംഗങ്ങൾ കുറവാണെങ്കിലും, ഉള്ളത് വളരെ മികച്ച രീതിയിൽ ചെയ്തു. ഒപ്പം ഇമോഷണൽ രംഗങ്ങളിൽ പെർഫോമൻസ് കൊണ്ട് അദ്ദേഹം ഉയർന്നു നിൽക്കുന്നുണ്ട്. അജുവിന്റെ ഒരു മികവുറ്റ കഥാപാത്രമാണ് ഇതിലെ വിദ്യാധരൻ. മറ്റു കഥാപാത്രങ്ങളിലെത്തിയ സുധീഷ്, പ്രഗ്യ നാഗ്ര, കലാഭവൻ ഷാജോൺ, നിർമ്മൽ വള്ളിക്കുന്ന്, നവാസ് വള്ളിക്കുന്ന്, സോഹൻ സീനുലാൽ, ദേവരാജ് കോഴിക്കോട്, ഉണ്ണിരാജ, രാജേഷ് അഴിക്കോട്, അനീഷ്, കിരൺ രമേശ്, ഭാനു പയ്യന്നൂർ, ശരത് ലാൽ, ആതിര, ആമി, പാർവണ, വിസ്മയ ശശികുമാർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

അണിയറയിലേക്കു വരുമ്പോൾ ഫൈസൽ അലിയുടെ ഛായാഗ്രാഹണവും, രതിൻ രാധാകൃഷ്ണന്റെ എഡിറ്റിങ്ങും, അരുൺ മുരളീധരന്റെ പാട്ടുകളും, ശങ്കർ ശർമയുടെ പശ്ചാത്തല സംഗീതവും, അജയ് മങ്ങാടിന്റെ കലാ സംവിധാനവും സിനിമയുടെ നട്ടെല്ലായി മാറുന്നുണ്ട്. പ്രേക്ഷകർക്ക് ഒരു മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ഒരു കിടിലൻ ഫാമിലി എന്റർറ്റൈനർ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’.

cp-webdesk

null