Cinemapranthan

ഒരു നോവല്‍ വായിച്ച സുഖം തരുന്ന മനോഹര സിനിമ; നാരായണീന്‍റെ മൂന്നാണ്‍മക്കള്‍ റിവ്യൂ വായിക്കാം

null

നവാഗതനായ ശരണ്‍ വേണുഗോപല്‍ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കൾ കണ്ട് വരുന്ന വഴിയാണ് പ്രാന്തന്‍.

കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ഗുഡ് വില്‍ എന്‍റെര്‍ടൈന്‍മെന്‍ഡില്‍ നിന്നും വരുന്ന സിനിമ എന്നതുകൊണ്ട്തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രാന്തന്‍ സിനിമയ്ക്ക് കയറിയതും..

കാവും കുളവും തറവാട്ടുവീടും കൗമാരപ്രണയവുമെല്ലാം ഒരു നൊസ്റ്റാള്‍ജിയ പോലെ ഹൃദയത്തില്‍ എടുത്ത് വെക്കാന്‍പറ്റുന്ന മനോഹര സിനിമയാണ് നാരായണീടെ മൂന്നാണ്‍മക്കള്‍.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ എംടിയുടെയൊക്കെ ഒരു നോവല്‍ വായിച്ച സുഖം തരുന്ന സിനിമ.

വര്‍ഷങ്ങള്‍ക്കുശേഷം തറവാട്ടില്‍ ഒത്തുകൂടുന്ന സഹോദരങ്ങളും അവര്‍ക്കിടയിലെ ബന്ധങ്ങളും ഇമോഷനും തമാശകളും കോണ്‍ഫ്ലിക്ടുകളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം

സ്ഥിരം കഥപറച്ചിൽ രീതികളിൽ നിന്നൊക്കെ മാറ്റി പിടിച്ച് പതിഞ്ഞ താളത്തിൽ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് കണക്റ്റ് ചെയ്ത് ത്രില്ലടിപ്പിക്കുകയും വിവിധ വികാരങ്ങളിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നുണ്ട് നാരയണി.

നാരായണിയുടെ പ്രധാന കഥയെന്നത് മുന്‍പും മലയാള സിനിമയില്‍ ആവര്‍ത്തിച്ചത് തന്നെയാണ്. എന്നാല്‍ അതിന്‍റെ പരിചരണവും കഥാപാത്രങ്ങളുടെ പ്രകടനവും ആണ് സിനിമയെ ഹൈ ആക്കുന്നത്. ഒരേ സമയം വൈകാരികമായും പുരോഗമനപരമായും സിനിമയെ അടയാളപ്പെടുത്തുന്നുമുണ്ട് സംവിധായകന്‍ ശരണ്‍ വേണു​ഗോപാല്‍.

മരണക്കിടക്കയിലുള്ള നാരായണി എന്ന അമ്മയും അവരുടെ മൂന്ന് ആണ്‍മക്കളുമാണ് ചിത്രത്തിന്‍റെ കഥയെ നിര്‍ണയിക്കുന്നത്.
അലസിയര്‍, ജോജു, സുരാജ് എന്നിവരാണ് നാരായണീടെ മൂന്നാന്‍മക്കളായ് എത്തുന്നത്

സുരാജ് അവതരിപ്പിക്കുന്ന ഭാസ്കര്‍ നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ അവസാനമായി കാണാന്‍ യുകെയില്‍ നിന്ന് നാട്ടില്‍ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഏത് നിമിഷവും മരണം സംഭവിക്കാവുന്ന അമ്മയ്ക്കരികില്‍ മരണം കാത്തിരിക്കുന്ന മക്കളുടെ നിസഹായതയും അവസ്ഥയും അവര്‍ക്കിടയിലെ അസ്വാരസ്യങ്ങളും ഇണക്കങ്ങളും എല്ലാം മനോഹരമായി തന്നെ ചിത്രം കാണിക്കുന്നുണ്ട്

വളരേ ചുരുക്കം കഥപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ എല്ലാവരുടെയും പെര്‍ഫോമന്‍സ് എടുത്ത് പറയണം.. തീര്‍ച്ചയായും കുടുംബ സമ്മേതം കാണേണ്ട സിനിമയാണ്.. കാരണം ഇതൊരു കുടുംബ സിനിമയാണ്.

cp-webdesk

null