1982-ൽ മോട്ടോർസൈക്കിൾ അപകടത്തിൽ 18-ആം വയസ്സിൽ തന്റെ ഓർമ്മകളെല്ലാം നഷ്ടപ്പെടുകയും ഒരു അജ്ഞാത ലോകത്താകുകയും ചെയ്ത അലക്‌സ് , ‘ Tell Me Who I am’ എന്ന ഡോക്യുമെൻ്ററി മൂവി കഥ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത്. മൂന്ന് ഭാഗങ്ങളിലായി തിരിഞ്ഞ ഡോക്യുമെന്ററിയിൽ, അയ്യാളുടെ ജീവിത കഥയാണ് പറയുന്നത്.
അപകടത്തിന് ശേഷം ഉണർന്ന അലക്‌സിന്റെ മനസ്സ് ശൂന്യമായിരുന്നു. തന്റെ ഇരട്ട സഹോദരൻ മാർക്കസിനെ മാത്രമാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. മാർക്കസ്, തന്റെ ഓർമകളില്ലാത്ത സഹോദരനെ ജീവിതത്തിലേക്ക് വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു.
“ഇത് എന്ത്?” എന്ന ചോദ്യത്തിൽ നിന്നും പല ചോദ്യങ്ങൾ ആയിരുന്നു അലക്‌സിന് എപ്പോഴും.തന്റെ കുട്ടിക്കാലത്തെതെക്കുറിച്ചും എപ്പോഴും ചോദ്യംചെയ്യാൻ അദ്ദേഹം തുടങ്ങി. മാർക്കസ് അദ്ദേഹത്തിന് ഒരു സമ്പന്നവും സന്തോഷഭരിതവുമായ കുടുംബത്തിന്റെ കഥയാണ് പറഞ്ഞു നൽകിയതും അത് അലക്‌സിനെ സന്തോഷത്തിൽ അക്കുകയും ചെയ്യുകയുണ്ടായി.
പക്ഷേ പിന്നീട് മർക്കസ് മറച്ച് വെച്ച രഹസ്യം വെളിപ്പെടുന്നു – ഒരു dark family secret ആയിരുന്നു അത്. സ്വന്തം സഹോദരന്റെ മനസ്സ് തകർന്നുപോവാതിരിക്കാനായി, അദ്ദേഹം ബാല്യത്തിലെ സത്യം മറച്ചുവെച്ചതായിരുന്നു. അത് അദ്ദേഹത്തെയും പല രീതിയിലും മനസിനെ ആശ്വസിപ്പിക്കാൻ സഹായിച്ചു. മാതാപിതാക്കളുടെ മരണം സംഭവിച്ച ശേഷം, കെട്ടിടത്തിൽ ചിതറിക്കിടക്കുന്ന വസ്തുക്കൾ ശുചീകരിക്കുന്നതിനിടയിൽ അലക്‌സ് കുറേ ദുരൂഹതകളുള്ള വസ്തുക്കൾ കണ്ടെത്തുന്നു. മാതാവിന്റെ രഹസ്യ തറവാടിയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന ഫോട്ടോ കണ്ടപ്പോൾ, എല്ലാ സംശയങ്ങളും വെടിഞ്ഞു പുറത്തേക്കാകുന്നു.
നിരവധി വർഷങ്ങൾക്കുശേഷം, ഇരട്ട സഹോദരങ്ങൾ ചേർന്ന് അവരുടെ ബാല്യകാലത്തെക്കുറിച്ചുള്ള സത്യങ്ങൾ പരസ്പരം തുറന്നുപറഞ്ഞു. മാർക്കസ് ഡോക്യുമെന്ററി ടീം വഴി അലക്‌സിനോട് ബാല്യകാലത്തിന്റെ വിഷമമായ അനുഭവങ്ങൾ തുറന്ന് വെളിപ്പെടുത്തി. അവരുടെ അമ്മ കുട്ടികളെ ലൈംഗിക ചൂഷണത്തിനായി മറ്റ് കുട്ടികളെ ഉപയോഗിച്ചവരുമായി ബന്ധിപ്പിച്ചതും, അവരുടെ ജീവിതത്തെ ആഴത്തിൽ തകർത്തതും, ആ സത്യം അലക്‌സിനെ വേദനയുടെ ആഴത്തിൽ മുക്കി.
ഈ ഡോക്യുമെന്ററി രണ്ട് മനുഷ്യരുടെ ആത്മാവിന്റെ വിജ്ഞാനവും വേദനയും ഒരുമിപ്പിച്ച കാഴ്ചകളാണ്. അതിജീവനത്തിന്റെ സത്യം മനസാക്ഷിയെ വെല്ലുവിളിക്കുന്നു, കൂടാതെ ജീവിതത്തെ പുനർനിർമ്മിക്കാൻ കഴിവുള്ളവർക്ക് പ്രചോദനം നൽകുന്നു.