Cinemapranthan

29 മത് IFFK, ചലച്ചിത്രമേളകളുടെ ചരിത്രം

null

ചലച്ചിത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ചലച്ചിത്രമേളകളുടെ ചരിത്രവും ..
29 മത് iffk അടുത്ത ദിവസങ്ങളിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്.. ഈ ഒരു അവസരത്തിലെങ്കിലും അതിന്റെ ചരിത്രം കൂടി നമ്മൾ അറിയേണ്ടതായിട്ടുണ്ട്..

1932 ൽ ആരംഭിച്ച വെനീസ് ഫെസ്റ്റിവലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേള..
ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്ര മേളയായ iffi 1952 ലാണ് ആദ്യമായി നടക്കുന്നത്, അതും മുംബൈയിൽ..1988, 1997 എന്നീ വർഷങ്ങളിൽ നമ്മുടെ തിരുവനന്തപുരം iffi ക്ക് വേദിയായി..അന്ന് ലഭിച്ച സ്വീകാര്യതയുടെ ഫലമായി,
കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മേളയായ iffk യുടെ പ്രയാണം 1996 ൽ നമ്മുടെ സ്വന്തം കോഴിക്കോട് വെച്ച് തുടങ്ങി.
അന്താരാഷ്ട്ര തലത്തിൽ തന്നെ സിനിമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലോകസിനിമയിലെ ക്ലാസ്സിക്കുകൾക്കായി ഒരു ഇടം എന്നതായിരുന്നു 1996 ലെ iffk യുടെ ഉദ്ദേശ്യം.

എന്നാൽ ജനപങ്കാളിത്തം കാരണം iffk ഹിറ്റായി.. ആദ്യമൊക്കെ സിനിമയുടെ ഭാഗമായിട്ടുള്ളവർ മാത്രമായിരുന്നു കാണികൾ എങ്കിലും വർഷം കൂടുംതോറും iffk ജനകീയമായി..
മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മാത്രമാണ് iffk ൽ പ്രദർശിപ്പിക്കുക എന്നതൊരു പ്രത്യേകതയാണ്.. മറ്റു ഫെസ്റ്റിവലുകളെ പോലെ തന്നെ ലോകസിനിമകളെ പരിചയപ്പപ്പെടുത്തുകയും, അതാത് വർഷങ്ങളിൽ കോളിളക്കം സൃഷ്ട്ടിച്ച ലോകസിനിമകൾ, പുരസ്‌കാരങ്ങൾ വാരികൂട്ടിയ സിനിമകൾ, സിനിമാമേഖലയിലെ മഹാന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള ഹോമേജ്, മികച്ച മലയാള സിനിമകളുമായി malayalam cinema now, ഇന്ത്യൻ സിനിമയിലെ പുത്തൻ പരീക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന Indian cinema now, ജൂറി അംഗങ്ങളുടെ സിനിമകൾ, എന്നിങ്ങനെ പലവിധ ഭാഗങ്ങൾ, അതിനൊപ്പം തന്നെ ഓപ്പൺ ഫോറം, പ്രഭാഷണങ്ങൾ, സാംസ്‌കാരിക സായാഹ്നങ്ങൾ, കലാപരിപാടികൾ, എന്നിവ കൂടി ഉൾകൊള്ളുന്നതാണ് iffk..

ജനപങ്കാളിത്തതിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ പ്രധാനമായ മേലകളിലൊന്നുകൂടിയാണ് iffk.. ജാതി മത ലിംഗ വർഗ ഭേദമന്യേ ആളുകൾ ആരുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും അടയാളപ്പെടുത്തികൊണ്ട് തന്നെ അവിടെ ഭാഗമാകുന്നു.ഓരോ ചലച്ചിത്രമേളയും ഒരു സാംസ്‌കാരിക നിമിഷങ്ങളാണ്.. അവിടെ സിനിമാസ്വാദനത്തിനൊപ്പം ചർച്ചകളും രൂപപ്പെടുന്നു.. ലോകസിനിമയുടെ വൈവിധ്യങ്ങളിലേക്കുള്ള വഴിയാണ് iffk..

ചുരുക്കിപ്പറഞ്ഞാൽ iffk ഒരു സിനിമക്കൊട്ടക മാത്രമല്ല, അത് രാഷ്ട്രീയത്തിന്റെയും, നിലപാടുകളുടെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും കൂടി ഉത്സവമാണ്..

cp-webdesk

null