ഹീരാ രാജഗോപാൽ :
1999 ന് ശേഷമാണ് നടി സിനിമാരംഗത്തു നിന്നും പോയത്.തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലൊക്കെ ഹീര സജീവമായിരുന്നു.മോഹൻലാലിനൊപ്പെം ‘നിർണ്ണയം’എന്ന സിനിമയിൽ Dr.ആനി ആയി അഭിനയിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ആരാധനയുണ്ടാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ടായിരുന്നു.കൂടാതെ ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’,’മിന്നാമിനുങ്ങിനും മിന്നുകെട്ട്’,’പൂത്തിരുവാതിര രാവിൽ’തുടങ്ങിയ മലയാള സിനിമകളിലും ഹീര അഭിനയിച്ചിട്ടുണ്ട്.പരസ്യങ്ങളുടെ മോഡലായിട്ടായിരുന്നു ഇവർ ആദ്യം അറിയപ്പെട്ടത്.പിന്നീട് ആയിരുന്നു സിനിമ മേഖലയിലേക്ക് വരുന്നതും.
ഹീരയും തമിഴ് നടൻ അജിത്തും തമ്മിൽ ആദ്യം പ്രണയത്തിലായിരുന്നു. പിന്നീട് ആ ബന്ധം പിരിയുകയുണ്ടായി.ശേഷം ഹീരാ സിനിമാരംഗത്തേക്ക് വരാത്തതിന്റെ കാരണങ്ങൾ പല കഥകളായി പുറത്തു വന്നിരുന്നു.പക്ഷെ അവയൊന്നും തന്നെ വിശ്വസിക്കാൻ കഴിയില്ല.കാരണം സിനിമ വിട്ട് പോയതിനു ശേഷം അവരായിട്ട് ഇതുവരെ പുറത്തേക്ക് കാരണങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടിട്ടില്ല.
സുപർണ്ണ :
വെറും നാല് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളു എങ്കിൽ പോലും സുപർണ്ണയുടെ ആ അഭിനയവും, കഥാപാത്രവുമെല്ലാം പ്രേക്ഷർക്ക് എന്നും ഇഷ്ടപെട്ടത് തന്നെയാണ്.
‘വൈശാലി’,’ഞാൻ ഗന്ധർവ്വൻ’,’നഗരങ്ങളിൽ ചെന്ന് രാപാർക്കാം’,’ഉത്തരം’ എന്നീ 4 സിനിമകളിലാണ് സുപർണ്ണ തന്റെ അഭിനയ മികവ് കാണിച്ചത്.
‘വൈശാലി’ എന്ന സിനിമയിൽ അവർക്കൊപ്പം നായകനായി അഭിനയിച്ച സഞ്ജയ് മിശ്രയായെ ആണ് സുപർണ്ണ വിവാഹം ചെയ്തത്. എന്ത്കൊണ്ട് അവർ സിനിമ വിട്ടു എന്നതിൽ ഇത്രയും കാലം അവർ മൗനമായിരുന്നു പക്ഷെ ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ അവരും വെളിപ്പെടുത്തിയിരുന്നു ,തനിക്കുണ്ടായ മോശം കാരണങ്ങളാണ് സിനിമ ഉപേക്ഷിച്ചതെന്ന്.
ആതിര :
വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് ആതിര അഭിനയിച്ചത്.’ദാദാസാഹേബ്’എന്ന സിനിമയിലും ഇവർ ഉണ്ടായിരുന്നു.ഒരു അമ്പലത്തിലെ ശാന്തിയെ വിവാഹം ചെയ്യുകയും കാറ്ററിങ് സർവീസൊക്കെയായി ഒതുങ്ങുകയായിരുന്നു അവർ പിന്നീട് അങ്ങോട്ട്..
വർഷങ്ങൾക്ക് ശേഷം ഒരു ഇന്റർവ്യൂയിലൂടെ അവർ താൻ സിനിമാരംഗം വിടാൻ ഉണ്ടായ കാരണം പുറത്തു പറഞ്ഞിരുന്നു.സിനിമാ മേഖലയിൽ നിന്നുമുണ്ടായ മോശമായ സാഹചര്യങ്ങൾ കാരണമാണവർ ആ മേഖല വിട്ടതെന്നും ഇനി ആ മേഖലയിലേക്ക് ഇല്ലെന്നും കൂടി ആ ഇന്റർവ്യൂയിൽ ആതിര പറയുകയുണ്ടായി.
അഖില :
2007 ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ‘തകധിമി’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ഫേമസ് ആയ ആളായിരുന്നു നടി അഖില.കാര്യസ്ഥൻ എന്ന മലയാള സിനിമയിലൂടെയാണ് അഖില സിനിമ രംഗത്തു തുടക്കം കുറിച്ചത്.തേജാഭായ് & ഫാമിലി എന്ന പൃഥ്വിരാജ് ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.ഇതിന് ശേഷം അഖില സിനിമാരംഗത്തു വന്നിട്ടില്ല,കൂടാതെ ഇവരെ കുറിച്ചു ഒരു വിവരവും പുറംലോകം അറിയില്ല.
ദീപാനായർ :
കുഞ്ചാക്കോ ബോബന്റെ ‘പ്രിയം’ സിനിമയിലെ നായിക മലയാള മനസുകളെ ഒരുകാലത്തു കീഴടക്കിയതാണ്. ദീപ എന്ന ആ നായികയുടെ അച്ഛന്റെ നിർമ്മാണയായിരുന്നു ആ സിനിമ. ആ അച്ഛന്റെ ഒറ്റ മകൾ ആയിരുന്ന ദീപയുടെ ആഗ്രഹത്തിന്റെ പേരിൽ ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്.
ഒറ്റ മകളുടെ ആഗ്രഹമായിരുന്നു തനിക്ക് ഒരു സിനിമയിൽ അഭിനയിക്കണമെന്ന് പക്ഷെ സിനിമ മേഖലയെ കുറിച്ചുള്ള സമൂഹത്തിലെ അഭിപ്രായങ്ങൾ നായികയുടെ അച്ഛന് കയ്‌പേറിയ അനുഭവമായതിനാൽ തന്റെ ഒറ്റമകളുടെ ആഗ്രഹവും പിൻ തള്ളാനാകാതെ അദ്ദേഹം തന്നെ ഒരു സിനിമായ്ക്ക് വേണ്ടി പണം മുടക്കി നിർമ്മിക്കുകയായിരുന്നു. സ്വന്തമായി പണം മുടക്കി അറിയാവുന്ന സംവിധായകനെയും വെച്ച് മകളുടെ ഇഷ്ട നായകനായ കുഞ്ചാക്കോ ബോബനേയും വെച്ച് നിർമ്മിച്ച പടമാണ് ‘പ്രിയം’,വളരെ ഹിറ്റ് ആയ പടം കൂടിയായിരുന്നു അത്.പക്ഷെ ആ ഒരു സിനിമക്ക് ശേഷം സിനിമ മേഖല വിടണമെന്നായിരുന്നു നായികയുടെ അച്ഛന്റെ ഡിമാൻഡ് അതേപോലെ തന്നെ ദീപ അനുസരിച്ചു.പിന്നീട് പല ഓഫറും വന്നെങ്കിലും സിനിമാ വിടുകയാണുണ്ടായത്.
ചഞ്ചൽ :
‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന സിനിമയിലൂടെ വന്ന വെളുത്ത, ഉയരമുള്ള, പൂച്ചകണ്ണുള്ള ചഞ്ചൽ എന്ന നായിക ആളുകൾക്കിന്നും പ്രിയപ്പെട്ടതാണ്.
ഓർമ്മച്ചെപ്പ്,ഋഷിവംശം,എന്നീ സിനിമകളിലും അവർ അഭിനയിച്ചിരുന്നു.
സിനിമാ മേഖല വിട്ട് കുടുംബ ജീവിതത്തിലേക്ക് പോകുകയായിരുന്നു ചഞ്ചൽ, പിന്നീട് സിനിമാ രംഗത്തേക്കും വന്നിട്ടില്ലായിരുന്നു.