Cinemapranthan

ചലച്ചിത്ര രംഗത്തെ വനിതാ ഡബ്ബിങ് ആർട്ടിസ്റ്റുകൾ

null

ഡബ്ബിങ് ആര്ടിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഹിറ്റായ പല സിനിമകളും, താരങ്ങളും ഒരുപക്ഷെ അറിയപ്പെടാതെ പോയേനെ, ശരിയല്ലേ… അന്യഭാഷയിലെ വ്യക്തികളെ ജനപ്രിയതാരങ്ങളാക്കുന്നതിലും, സ്ക്രീനിലെ ഒരു ക്യാരക്റ്ററിന് ജീവൻ നൽകാൻ അഭിനയത്തോടൊപ്പം ഏറ്റവും സ്യൂട്ടായിട്ടുള്ള വോയിസും കൂടി ചേരണം..
അത്തരത്തിൽ മലയാള സിനിമയിൽ തരംഗം തീർത്ത, ഒഴിച്ചുകൂടാനാകാത്ത പ്രധാനപ്പെട്ട ചില വനിതാ ഡബ്ബിങ് ആർട്ടിസ്റ്റുകളെ പരിചയപ്പെടാം..

ആനന്ദവല്ലി

ചലച്ചിത്ര രംഗത്തെ സജീവ ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു ആനന്ദവല്ലി..
1974-ഇൽ ദേവി കന്യാകുമാരി എന്ന സിനിമയിലൂടെ നടി രാജശ്രീക്ക് ശബ്ദം നൽകി ഡബ്ബിങ് രംഗത്തേക്കു കടക്കുകയായിരുന്നു. മഴത്തുള്ളിക്കിലുക്കം എന്ന സിനിമയ്ക്കു വേണ്ടി നടി ശാരദയ്ക്കു വേണ്ടിയാണ് ഇവർ അവസാനമായി ഡബ്ബ് ചെയ്തത്.

ഭാഗ്യലക്ഷ്മി

മലയാളചലച്ചിത്രരംഗത്തെ പ്രധാനപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റാണ്‌ ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കി. കേരളസംസ്ഥാന സർ‌ക്കാറിന്റേതുൾ‌പ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, ബലി എന്നീ ചലച്ചിത്രങ്ങൾ‌ക്ക് 1991ലും ഓർ‌മ്മകൾ‌ ഉണ്ടായിരിക്കണം, കുസൃതിക്കാറ്റ്, എന്നീ ചലച്ചിത്രങ്ങൾ‌ക്ക് 1995ലും യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചലച്ചിത്രത്തിനു 2002ലും മികച്ച ഡബ്ബിങ് കലാകാരിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഭാഗ്യലക്ഷ്മി നേടിയിട്ടുണ്ട്…

ശോഭന , രേവതി , ഉർവശി , സൗന്ദര്യ , തബു , ജ്യോതിക തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നും മലയാളം ഇൻഡസ്ട്രികളിൽ നിന്നുമുള്ള നിരവധി നടിമാർക്കു വേണ്ടി അവർ ശബ്ദം നൽകിയിട്ടുണ്ട്..

ശ്രീജ രവി

2000-ലധികം സിനിമകൾക്ക് തൻ്റെ ഡബ്ബിംഗ് ശബ്ദം നൽകുകയും നിരവധി വാണിജ്യ പരസ്യങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുള്ള ഒരു ഇന്ത്യൻ വോയ്‌സ് ആർട്ടിസ്റ്റാണ് ശ്രീജ രവി . 1975-ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിന് വേണ്ടിയാണ് അവർ ഡബ്ബിംഗ് ജീവിതം ആരംഭിച്ചത്.
കാവ്യാ മാധവൻ , ദിവ്യാ ഉണ്ണി , ശാലിനി , ഗോപിക , ദേവയാനി , സുനിത , ചാർമിള , നയൻതാര , റോമ തുടങ്ങിയ നടിമാർക്കാണ് അവർ കൂടുതലും ഡബ്ബ് ചെയ്തത്

ദേവി എസ്

മലയാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിക്കുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമാണ് ദേവി എസ് .
ദൂരദർശനിലെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിൽ അഭിനയിച്ച കുഞ്ഞിപെങ്ങൾ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് അവർ ജനപ്രിയയായത് . അഞ്ഞൂറോളം സിനിമകൾക്ക് ഡബ്ബ് ചെയ്യുകയും 25 ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

രവീണ രവി

ശ്രീജ രവിയുടെ മകൾ രവീണ രവി ഇപ്പോൾ മലയാളം, തമിഴ് ഇൻഡസ്ട്രികളിൽ ശ്രദ്ധിക്കപ്പെടുന്ന പേരാണ്…
രാജീവ് മേനോൻ സംവിധാനം ചെയ്ത നിരവധി ടെലിവിഷൻ പരസ്യങ്ങൾ തമിഴ് , മലയാളം , തെലുങ്ക് ഭാഷകളിൽ അവർ ഡബ്ബ് ചെയ്തിട്ടുണ്ട് . സാട്ടൈ എന്ന ചിത്രത്തിലൂടെ ഒരു വോയ്‌സ് ആർട്ടിസ്റ്റായും ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ഒരു നടിയായും അവർ അരങ്ങേറ്റം കുറിച്ചു . അമല പോൾ, സാമന്ത, കാജൽ അഗർവാൾ, എമി ജാക്സൺ, യാമി ഗൗതം എന്നിവർക്കെല്ലാം ശബ്ദം നൽകിയത് രവീണയായിരുന്നു.

cp-webdesk

null