വിജയ് സേതുപതിയുടെ ‘മഹാരാജ’ എന്ന മൂവി ഈയിടെ ചൈനയിലും വൻ തരങ്കം ആയിട്ടുണ്ടായിരുന്നു.
ഈ ഒരു ചിത്രത്തെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.എന്നാല് ഇതിന് മുൻപേയും ചൈനയിൽ നമ്മൾ ഇന്ത്യക്കാരുടെ സിനിമ ഹിറ്റ് ആയിട്ടുണ്ടായിരുന്നു. ആ ഒരു ഇന്ത്യൻ സിനിമയെ കുറിച്ച് നിങ്ങളിൽ എത്ര പേർക്ക് അറിയാമായിരുന്നു.54 വർഷം മുൻപേ ഇറങ്ങിയ ഹിന്ദി ക്രൈം ത്രില്ലർ ചിത്രമാണ് ‘ കാരവൻ ‘.
വിജയ് സേതുപതിയുടെ ചിത്രമായ ‘മഹാരാജ ‘ ചൈനയിൽ 100 കോടിയോളംകലക്ഷൻ നേടിയിട്ടുണ്ട്. കൂടാതെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ, അന്ധാദുൻ എന്നെ ഇന്ത്യൻ സിനിമകളും ചൈനീസ് ബോക്സോഫീസിൽ പണം നന്നായി തന്നെ വാറികൂടിയിട്ടുണ്ടെന്ന് തന്നെ പറയാം.
1971-ൽ ജിതേന്ദ്ര, ആശ പരേഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ‘ കാരവൻ ‘. നസീർ ഹുസൈൻ സംവിധാനം ചെയ്ത സിനിമ അന്ന് ഇന്ത്യൻ ബോക്സോഫീസിൽ 3.5 കോടി രൂപയോളം കലക്ഷൻ നേടിയിട്ടും ഉണ്ടായിരുന്നു.എന്നാല് ഈ ചിത്രം ചൈനയിൽ ഇതിലും വലിയ കളക്ഷൻ തന്നെ നേടി.
ആദ്യം ചൈനീസ് തിയറ്ററിൽ ഈ സിനിമ റിലീസ് ചെയ്തപ്പോൾ 8.8 കോടി ടിക്കറ്റുകളാണ് വിറ്റിട്ടുണ്ടായിരുന്നത്.
കൂടാതെ ജനപ്രിയത കാരണം സിനിമ റീ റിലീസ് ഇടക് ഇടക്ക് ചെയ്യുകയുമുണ്ടായി.
അവസാനം 30 കോടി ടിക്കറ്റുകളാണു ചൈനയിൽ വിറ്റു പോയത്.ഏതൊരു രാജ്യത്തും ഒരു ഇന്ത്യൻ സിനിമയുടേതായി വിറ്റുപോകുന്ന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ എന്ന റോക്കോർഡാണ് അന്ന് കാരവൻ സ്വന്തമാക്കിയത്. കാരവൻ മറികടന്നത് ‘ഷോലെ ‘, ഇന്ത്യയിൽ നേടിയ റെക്കോർഡും ‘ ആവാര ‘ എന്ന ചിത്രം സോവിയറ്റ് യൂണിയനിൽ നേടിയ നേട്ടവുമാണ്. അതൊരു വലിയ നേട്ടം തന്നെയായിരുന്നു.
വിദേശ രാജ്യങ്ങളിൽ ഏറ്റവും അധികം പണം വാരിയ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യമായി വരുന്നത് ആമിർ ഖാൻ അഭിനയിച്ച ‘ ദംഗൽ ‘ എന്ന സിനിമയാണ്. ചൈനയിൽ മാത്രം ഈ ചിത്രം 238 മില്യൺ ഡോളറിന്റെ വൻകിട കളക്ഷൻ നേടി. ഇതൊരു ഇന്ത്യൻ ചിത്രത്തിനുണ്ടായ അപൂർവ നേട്ടമാണ്. എന്നാൽ, ഈ ആശയം ‘കാരവനുമായി ‘താരതമ്യം ചെയ്യുമ്പോൾ മറ്റൊരു വശം അത്രത്തോളം ശ്രദ്ധിക്കപ്പെടാത്തതാണെങ്കിലും ഏറെ ശ്രദ്ധേയമാകുന്നു.
‘ദംഗലിന്റെ ‘ ചൈനയിലെ ആകെ ടിക്കറ്റ് വിറ്റുവരവുകൾ 4.31 കോടിയോളം ആണെന്നാണ് രേഖകൾ. എന്നാൽ, ഇത് ‘കാരവന്റെ ‘ ടിക്കറ്റ് വിറ്റുവരവിന്റെ ഏഴിലൊന്ന് മാത്രമാണെന്നതാണ് യാഥാർഥ്യം! ഈ നീതി നോക്കുമ്പോൾ മാത്രമേ ‘കാരവൻ ‘ ൻ്റെ മഹത്വം മനസ്സിലാകൂ. ചൈനയിൽ മാത്രം 30 കോടിയോളം ടിക്കറ്റുകൾ വിറ്റുപോയ ‘കാരവൻ ‘ , അതിന്റെ മെഗാ വിജയത്തിന്റെ തെളിവായി നിലകൊള്ളുന്നു.
ഇത് ഒരു താരതമ്യം നടത്തിയാൽ മാത്രമേ ഈ നേട്ടത്തിന്റെ ഭാവഗംഭീരം മനസ്സിലാകൂ. ഉദാഹരണത്തിന്, ഇന്ത്യയിൽ വൻ വിജയമായിരുന്ന
‘പുഷ്പ 2 ‘ പോലുള്ള ചിത്രം പോലും പ്രദർശനത്തിന്റെ ആദ്യ മാസം വിറ്റഴിച്ചത് വെറും 6 കോടി ടിക്കറ്റുകൾ മാത്രമാണെന്ന് പരിശോധിക്കുമ്പോൾ, ‘ കാരവൻ ‘ കുതിപ്പിന്റെ വലുപ്പം മുന്നിൽ വരും.
ഇവിടെ നിന്ന് വ്യക്തമാണ്, ടിക്കറ്റ് വിറ്റുവരവുകളുടെ വശത്തുനിന്നും നോക്കുമ്പോൾ ‘ കാരവൻ ‘ നേട്ടം ചൈനീസ് സിനിമാ ചരിത്രത്തിൽ തന്നെ വേറിട്ടൊരു സ്ഥാനം ഉറപ്പാക്കിയത്.