Cinemapranthan

മനുഷ്യ സ്നേഹത്തിന്റെ പുതിയ ചരിത്രം എഴുതിയ ‘അൻപോട് കൺമണി’

null

ഒരു സിനിമയുടെ main location നു വേണ്ടി ഒരു വീട് വേണം, കുറെ അന്വേഷിച്ചിട്ടും പറ്റിയൊരെണ്ണം കിട്ടിയില്ല, അവസാനം ഒരു തീരുമാനത്തിൽ എത്തി. 20 ലക്ഷം രൂപയുടെ ഒരു വീട് സെറ്റ് ഇട്ടിട്ട് അത് പൊളിക്കാം. വേറെ വഴി ഇല്ലല്ലോ.

എന്നാൽ അവിടെ നിന്നും വേറൊരു ആശയം വന്നു, ഒരു വീടിനു വേണ്ടി വരുന്ന പണം ഉപയോഗിച്ച് deserving ആയ ഒരാൾക്ക് ആ വീട് കൊടുക്കാം. ഇങ്ങനൊരു ആശയം ഇതിന് മുൻപ് ഏതെങ്കിലും സിനിമയിൽ Applicable ആയപോലെ കേട്ടിട്ടുണ്ടോ? എങ്കിൽ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി നമ്മുടെ ‘അൻപോട് കണ്മണി’ ടീം ആണ് ഇങ്ങനൊരു ആശയം പ്രാവർത്തികമാക്കിയത്.


70 ദിവസം കൊണ്ട് 28 ലക്ഷം രൂപ ചിലവിൽ ‘Sky Wings’ എന്ന കമ്പനിയുടെ സഹായത്തോടെ ഒരു വീട് നിർമ്മിച്ചു, ഷൂട്ടിങ് സമയത് ഷൂട്ടിംഗ് ലൊക്കേഷൻ ആയും സെറ്റായും ഉപയോഗിച്ചു, ഷൂട്ടിങ്ങിനു ശേഷം ശ്രീ സുരേഷ് ഗോപിയുടെ കയ്യിൽ യാദൃശ്ചികമായി വീടിന്റെ താക്കോൽ എത്തുകയും, സുരേഷ് ഗോപി തന്നെ ഇവർക്ക് താക്കോൽ കൈമാറുകയും ചെയ്തു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത്.

അതോടെ അൻപോട് കണ്മണി എന്ന സിനിമയും അതിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ ആശയവിനിമയവും സൗഹൃദത്തിന്റെ കരുതലും ഏറ്റവും നല്ല ഉദാഹരണമായി മാറുകയും ചെയ്തു.
അപ്പോൾ 24 ന്, അൻപോട് കണ്മണി തിയേറ്ററുകളിലേക്ക് എത്തുകയാണ്, നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ അർജുൻ അശോകനും, തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ നമ്മുടെയൊക്കെ മനം കവർന്ന അനഘ നാരായണനും ആദ്യമായി ഒന്നിക്കുകയാണ് അൻപോട് കൺമണിയുടെ. ലിജു തോമസ് ആണ് സംവിധാനം. മലയാള സിനിമ ചരിത്രത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന അൻപോട് കണ്മണി പ്രേക്ഷകർ എന്ന നിലയിൽ വലിയ വിജയമാക്കാം.

cp-webdesk

null