Cinemapranthan

അനന്യ പ്രസാദ് നേടിയ ചരിത്രവിജയം

null

ബംഗളൂരു സ്വദേശിനിയായ അനന്യ പ്രസാദ് അറ്റ്ലാന്റിക് മഹാസമുദ്രം ഒറ്റയ്ക്കു കടന്ന് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്..നിങ്ങളിൽ എത്ര പേർക്ക് ഇവരെ കുറിച്ച അറിയാം ?
34-കാരിയായ അനന്യ, സ്പെയിനിലെ ലാ ഗോമെറയിൽ നിന്ന് കരീബിയൻ ദ്വീപായ ആന്റിഗ്വയിലേക്കു യാത്ര ചെയ്ത് 52 ദിവസത്തിനകം ലക്ഷ്യത്തിലെത്തി. ഇതോടെ, അറ്റ്ലാന്റിക് കടന്ന ആദ്യ കളർഫുൾ വനിത എന്ന ബഹുമതി അനന്യയ്ക്ക് സ്വന്തമായി.

2024 ഡിസംബർ 11-ന് ലാ ഗോമെറയിൽ നിന്ന് പുറപ്പെട്ട അനന്യ 2025 ഫെബ്രുവരി 1-ന് ആന്റിഗ്വയിൽ എത്തി. സോളോ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് അവർ എത്തിയിരിക്കുന്നത്. അതേസമയം, ഈ യാത്ര അവരെ സംബന്ധിച്ച് അനുഭവങ്ങൾ നിറഞ്ഞതായിരുന്നു.
52 ദിവസത്തെ യാത്രയിൽ അനന്യ തിമിംഗലങ്ങൾ, ഓർക്കാസുകൾ, പക്ഷികൾ, പറക്കുന്ന മീനുകൾ, ആകസ്മികമായി കടലിൽ എത്തിച്ചേർന്ന കീടങ്ങൾ തുടങ്ങിയവയെ കണ്ടു.

ഓരോ ദിവസവും 12 മണിക്കൂർ വരെ റോയിങ്ങ് ചെയ്യുകയും 5-6 മണിക്കൂർ ഉറങ്ങുകയും ചെയ്യുകയായിരുന്നു.
അനന്യ പ്രസാദ് നേടിയ ഈ ചരിത്രവിജയം, വരുംതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒരു അതിസാഹസിക കഥയാകുമെന്ന് തികച്ചും പറയാം!

cp-webdesk

null