Cinemapranthan

‘എ പടം’ പറയുമ്പോൾ മലയാളികളുടെ ചില ദാരണകൾ.

null

മലയാളികൾക്ക് ‘എ പടം’ എന്നുപറയുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു പ്രവണതയുണ്ട് അല്ലെ?. ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ, ആ സിനിമയില് സെക്‌സ് അടങ്ങിയിട്ടുണ്ടെന്നാണ് പലരുടെയും സാധാരണ ധാരണ. എന്നാൽ, സെൻസർ ബോർഡ് സിനിമകളെ ‘എ’ സർട്ടിഫിക്കറ്റ് നൽകുന്നതിന് പിറകിൽ സെക്‌സ് മാത്രമല്ല, മറ്റ് പല ഘടകങ്ങളെയും പരിഗണിക്കുന്നുണ്ട്.

ഉദാഹരണത്തിന് ഈയിടെ പ്രേക്ഷകർക്കിടയിൽ തരങ്കം ഉണ്ടാക്കിയ ഉണ്ണി മുകുന്ദൻ അഭിനയിച്ച് ഹിറ്റ് ആയിക്കൊണ്ടിരിക്കുന്ന മാർക്കോ എന്ന സിനിമക്ക്കും A certificate ആയിരുന്നു. ദുൽഖർ സൽമാൻ ചിത്രം “കമ്മട്ടിപ്പാടം” ‘എ’ സർട്ടിഫിക്കറ്റ് നേടിയ ഒന്നാണ്. ചിത്രത്തിലെ ചില ഭീകര രംഗങ്ങളും ഡയലോഗുകളും ബോർഡിന് ഈ തീരുമാനം എടുക്കാൻ പ്രേരണയായത്.

മലയാള സിനിമയിൽ ‘എ’ സർട്ടിഫിക്കറ്റ് നേടിയ ചില ശ്രദ്ധേയ ചിത്രങ്ങൾ ഇനി പരിചയപ്പെട്ടാലോ:

‘ചായം പൂശിയ വീട്’
മലയാളത്തിലെ ആദ്യ നഗ്നചിത്രമായ ‘ചായം പൂശിയ വീട്’ വൻ വിവാദങ്ങൾക്ക് വഴി വച്ച ചിത്രം കൂടിയാണ്. നായികയെ പൂർണ്ണ നഗ്നയായി കാണിച്ച സീനുകൾ ഒഴിവാക്കാതെ ചിത്രത്തിന് ‘അഡൽട്ട് ഒൺലി’ സർട്ടിഫിക്കറ്റ് നൽകാനായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. സംവിധായകർ ഇതിനൊരുങ്ങിയിട്ടില്ലായിരുന്നു.ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ചിത്രം പ്രദർശനത്തിന് അനുമതി നേടുകയാണ് ഉണ്ടായത്.

‘ഒഴിവ് ദിവസത്തെ കളി’ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഈ ചിത്രം 2015-ലെ മികച്ച ഫീച്ചർ ഫിലിം പുരസ്കാരം സ്വന്തമാക്കിയ സിനിമ കൂടിയാണ്.


‘പാപ്പിലിയോ ബുദ്ധ’ ജയൻ ചെറിയാൻ സംവിധാനം ചെയ്ത ഈ ചിത്രം ദളിതരെയും സ്ത്രീകളെയും അപമാനിക്കുന്ന സംഭാഷണങ്ങൾ ഉൾക്കൊണ്ടുവെന്ന് ആരോപിച്ച് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

മമ്മൂട്ടി നായകനായ ‘ ഗ്യാംഗ്സ്റ്റർ ‘ , ഡയറക്ടർ ആഷിക് അബുവിന്റെ ആധുനിക അധോലോക കഥ. ചിത്രത്തിലെ ഭീകരരംഗങ്ങൾ കാരണം ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ നായകനായ ‘ഹരം ‘, ബോളിവുഡ് നടി രാധിക ആപ്തെയെ ഉൾപ്പെടുത്തി. ഈ ചിത്രവും ‘എ’ സർട്ടിഫിക്കറ്റ് നേടിയതാണ്.


അസിഫ് അലി, അജു വർഗീസ് എന്നിവർ അഭിനയിച്ച ‘കിളി പോയി’ കഞ്ചാവ് ഉപയോഗത്തിൻറെ പശ്ചാത്തലത്തിലുള്ള തമാശകൾ ഉള്ളതിനാൽ ‘എ’ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.

വെടിവഴിപാട് , നീ കോ ഞാ ചാ, ട്രിവാൻഡ്രം ലോഡ്ജ്, കന്യക ടാക്കീസ്
ഈ ചിത്രങ്ങൾ എല്ലാം അതത് ചിത്രത്തിൻ്റെ പ്രത്യേകതകളാൽ ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയതാണ്.

വിവാദമുയർത്തിയ കളിമണ്ണ് എന്ന സിനിമയ്ക്ക് സെൻസർ ബോർഡിൻ്റെ ക്ലീൻ സർട്ടിഫിക്കേറ്റ് ആണ് കിട്ടിയത്.

‘എ’ സർട്ടിഫിക്കറ്റിന്റെ പിറകിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ സിനിമയെ അശ്ലീലമെന്ന് പൊതു ധാരണ ചെയ്യുന്നത് ഒഴിവാക്കേണ്ടതല്ലേ.

cp-webdesk

null