ഒരു മനുഷ്യന്‍റെ അസാധാരണ മനംമാറ്റവും പ്രവർത്തനവും എങ്ങനെ ഒരു ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റി എന്നറിയുമോ? പർവതത്തിന്റെ നെഞ്ച് പിളർത്ത് നിർമ്മിച്ച പാതയിലൂടെ ഇന്നും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്നുണ്ടാകും. ഈ കഥ, മനുഷ്യശക്തിയുടെ അതിർത്തികൾ താണ്ടിയ ഒരു ദലിതന്‍റെതാണ്, ദശരഥ് മാഞ്ചിയുടേതാണ്.
ബിഹാറിലെ ഗയയ്ക്ക് അടുത്തുള്ള ഗെഹലോർ ഗ്രാമം. മലനിരകൾക്കിടയിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ദലിത് സമുദായം. അവിടത്തെ ജനങ്ങൾക്കു സമാനതകളില്ലാത്ത ജീവിതം നൽകിയ ദശരഥ്, ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് പറയാം.
1959ൽ, അദ്ദേഹത്തിൻ്റെ ഭാര്യ ഫഗുനി ദേവി മലമുകളിൽനിന്ന് വീണതോടെ ദശരഥിന്‍റെ ജീവിതം മാറിമറിയുകയായിരുന്നു. ചികിൽസയ്ക്കു സമയത്തു എത്താൻ പർവതം തടസ്സമായപ്പോൾ, ഫഗുനിയുടെ ജീവൻ നഷ്ടമാവുകയായിരുന്നു. ഈ ദുഃഖവും കുറ്റബോധവും അദ്ദേഹത്തെ പുതിയൊരു വഴിയിലേക്ക് നയിക്കുകയായിരുന്നു.
1960ൽ, ചുറ്റികയും ഉളിയും മാത്രമെടുത്ത് ദശരഥ് ഒരു പർവതത്തെ തോൽപ്പിക്കാൻ തീരുമാനിച്ചു. അവിടുത്തെ മിക്ക ഗ്രാമീണരും അദ്ദേഹത്തെ ‘ഭ്രാന്തൻ’ എന്നു വിളിച്ചെങ്കിലും അദ്ദേഹം തളർന്നില്ല. 22 വർഷത്തെ കഷ്ടപ്പാടിൻ്റെ ഫലമായി, 1982ൽ പർവതത്തിന്‍റെ നെഞ്ച് പിളർന്ന് ഒരു റോഡ് ലോകത്തിന്‍റെ മുൻപിൽ അദ്ദേഹം വെട്ടിയെടുത്തു .
ഈ റോഡ് ടൗണിലേക്ക് ഉള്ള ദൂരം കുറച്ചു, പല ജീവിതങ്ങളും മാറ്റി, പ്രതീക്ഷ നൽകി. ദശരഥിന്‍റെ 360 അടി നീളമുള്ള ഈ പാത, ഇന്ന് ഗെഹലോറിന്‍റെ അഭിമാനകഥയായി മാറി.
ദശരഥ് മാഞ്ചി പർവതം ഇറങ്ങി ഡൽഹിയിലേക്കു നടന്നു. തന്റെ ഗ്രാമത്തിന് സഹായം തേടാൻ അദ്ദേഹം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാൻ ശ്രമിച്ചു. പക്ഷേ, സർക്കാർ സഹായങ്ങൾ കുറവായിരുന്നു.
ഒരു മനുഷ്യന്‍റെ അസാധാരണ മനംമാറ്റവും പ്രവർത്തനവും എങ്ങനെ ഒരു ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റി എന്നറിയുമോ? പർവതത്തിന്റെ നെഞ്ച് പിളർത്ത് നിർമ്മിച്ച പാതയിലൂടെ ഇന്നും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്നുണ്ടാകും. ഈ കഥ, മനുഷ്യശക്തിയുടെ അതിർത്തികൾ താണ്ടിയ ഒരു ദലിതന്‍റെതാണ്, ദശരഥ് മാഞ്ചിയുടേതാണ്.
ബിഹാറിലെ ഗയയ്ക്ക് അടുത്തുള്ള ഗെഹലോർ ഗ്രാമം. മലനിരകൾക്കിടയിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ദലിത് സമുദായം. അവിടത്തെ ജനങ്ങൾക്കു സമാനതകളില്ലാത്ത ജീവിതം നൽകിയ ദശരഥ്, ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് പറയാം.
2007ൽ, ദശരഥ് മാഞ്ചി ഈ ലോകം വിടുമ്പോൾ, അദ്ദേഹം ലോകത്തിന് ചിന്തിക്കാൻ കൊടുത്തത് ഒരു നല്ല പാഠമായിരുന്നു. തന്റെ പ്രിയതമയുടെ സ്നേഹത്തിനും സമൂഹത്തിനും സമർപ്പിച്ച ജീവിതം ഇന്ന് പ്രതീക്ഷയുടെ പ്രതീകമാണ്.
അദ്ദേഹത്തിന്‍റെ ജീവിതം സിനിമയിലും ഡോക്യുമെൻററികളിലും പ്രമേയമായി. ‘മാഞ്ചി: ദ് മൗണ്ടൻ മാൻ’ എന്ന സിനിമയിലൂടെ ദശരഥ് മാഞ്ചിയുടെ കഥ ലോകത്തിന് മുന്നിൽ എത്തി.