ഒരുപാട് മലയാളം ക്ലാസ്സിക് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്.. അതിൽ പലതും സാഹിത്യത്തിൽ നിന്നും രൂപപ്പെട്ടതുമാണ്.. ഇത്തരത്തിൽ നോവലുകളെ അടിസ്ഥാനമാക്കി ഒരുക്കിയ പ്രധാനപ്പെട്ട 5 മലയാള സിനിമകളെ കുറിച്ച് നോക്കാം…
മതിലുകൾ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ പി എ സി ലളിത എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ .
വിധേയൻ
സക്കറിയയുടെ ‘ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ സിനിമ 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു..
ചെമ്മീൻ
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ചെമ്മീൻ. മധു, സത്യൻ, ഷീല, അടൂർ ഭവാനി, എന്നിവരാണ് പ്രധാനവേഷങ്ങളിൽ അണിനിരന്നത്.
വടക്കൻ വീരഗാഥ
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം ടി യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മികച്ച പ്രദർശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ.
പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ലാണ് പുറത്തിറങ്ങിയത്. കെ കെ സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.