Cinemapranthan

ബിരിയാണിയുമായുള്ള ആത്മബന്ധം.

null

ബിരിയാണിക്ക് എപ്പോഴും ഇത്തിരി അധികം ഫാൻസ് കൂടുതലായിരിക്കും അല്ലേ?
ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം കിലോമീറ്റർ താണ്ടി യാത്ര ചെയ്യുന്ന ബിരിയാണി പ്രാന്തരും നമുക്കിടയിൽ ഒത്തിരി കാണും.
ഏതൊരു ആഘോഷം വന്നാലും ഒരു സ്പെഷ്യൽ ഫുഡ് എന്ന രീതിയിൽ ബിരിയാണി മുൻനിരയിൽ തന്നെ കാണും. ആവി പാറുന്ന ബിരിയാണി ഇളം ചൂടുള്ള ചിക്കൻ പീസും കൂട്ടിക്കുഴച്ച് കഴിക്കുമ്പോൾ കിട്ടുന്ന മനസ്സുഗത്തോട് പലരും അഡിക്റ്റഡും ആണ്.


ഇനിയിപ്പം ഏതെങ്കിലും ഹോട്ടലിൽ കയറി കഴിക്കാൻ മെനു എടുത്ത് സെലക്ട് ചെയ്യാതിരുന്നാൽ ചിലപ്പോൾ കണ്ണ് ബിരിയാണി എന്ന് എഴുതിയതിലേക്ക് പോയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. ഒരു ഫുൾ ബിരിയാണി അല്ലെങ്കിൽ ബിരിയാണി എന്നായിരിക്കും പിന്നീട് മിക്കവരുടെയും ഓർഡറുകൾ.
ബിരിയാണിയോട് ഇത്രയധികം പ്രണയം ആർത്തി അല്ലെങ്കിൽ ആക്രാന്തം കൂടാൻ എന്തായിരിക്കും അതിനു പിന്നിലെ കാരണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


വളരെയധികം വ്യത്യസ്ത രുചികളാണ് ചേരുവകളാലും പ്രത്യേകതകൊണ്ട് എന്നും വേറിട്ട് നിൽക്കുന്ന ഒരു വിഭവമാണ് ബിരിയാണി. കൂടാതെ ഇതുണ്ടാക്കാൻ പല രീതികൾ ഉണ്ട്. വ്യത്യസ്തമായ ബിരിയാണികളുടെ പട്ടിക നോക്കിയാൽ അതിങ്ങനെ നീണ്ടുകിടക്കും. വെജിറ്റബിൾ ബിരിയാണി ,ചിക്കൻ ബിരിയാണി ,ബീഫ് ബിരിയാണി ,മട്ടൻ ബിരിയാണി ,ഫിഷ് ബിരിയാണി എങ്ങനെ ബിരിയാണികൾ പലവിധം.


ബസ്മതി അരി പോലുള്ള അരി കൊണ്ടുണ്ടാക്കുന്ന ബിരിയാണി ഒരു വികാരം തന്നെയാണ്. സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി ,പച്ചക്കറികൾ ,തൈര് എന്നിവയൊക്കെ മിക്സ് ആക്കിയ ഒരു അടിപൊളി വിഭവം.
ഗ്രാമ്പൂ ,ഏലയ്ക്കാ ,കറുവപ്പട്ട ,മല്ലി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ബിരിയാണിയുടെ രുചി കൂട്ടുന്നതിൽ അവ തന്നെയാണ് പ്രധാന പങ്കു വഹിക്കുന്നത്.
കൂടാതെ ഇതിനൊപ്പം ചേർക്കുന്ന നെയ്യ് ,ഇഞ്ചി ,ഉള്ളി ,വെളുത്തുള്ളി എന്നീ പ്രധാന ചേരുവകളും ബിരിയാണിയുടെ രുചിയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.


ചില ബിരിയാണികളുടെ പേര് തന്നെ ചില പ്രദേശങ്ങളുടെ പേര് ചേർത്താണ് അറിയപ്പെടുന്നത്. ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയുടെ പേരിലും ചില ബിരിയാണികൾ ഉണ്ട്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത പാചകരീതിയാണ് ‘മുഗളൈ ‘. ഇവർ തന്നെയാണ് ബിരിയാണിയുടെ ഒക്കെ പാചകക്കുറിപ്പുകൾ ഇന്ത്യയിൽ കൊണ്ടുവന്നത്.
നമ്മുടെയൊക്കെ പ്രിയപ്പെട്ട ഈ ബിരിയാണിക്ക് വളരെ പഴക്കമുള്ള ചരിത്രങ്ങളുമുണ്ട്. വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള ‘ബെറ്യാൻ ‘ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ബിരിയാണി എന്ന പേര് പിറവിയെടുത്തത്.


ബിരിയാണി എങ്ങനെ ഇന്ത്യയിൽ എത്തി എന്നതിന് ഒത്തിരി കഥകൾ ഉണ്ട്. പഴയ ഡൽഹി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാർ, ലഖ്നൗ ചക്രവർത്തിമാർ എന്നിവരാണ് ഇന്ത്യയിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കിയതെന്നാണ് ചില ചരിത്രകാരന്മാരുടെ വാദങ്ങൾ. എന്നാൽ മറ്റുചില ചരിത്രകാരന്മാരുടെ അഭിപ്രായം പേർഷ്യയിൽ ഉണ്ടായിരുന്ന പുലാവ് എന്ന ഭക്ഷണം മുഗളന്മാർ മാറ്റം വരുത്തി ബിരിയാണി ആക്കിയെന്നാണ്.

ഇന്ത്യയിൽ മുഗൾ അക്രമണത്തിന് മുൻപ് സമാനമായ മറ്റ് അരി വിഭവങ്ങൾ ഉണ്ടായിരുന്നു എന്നതിന് ചരിത്രപരമായ ചില തെളിവുകൾ ഉണ്ട്. ഓൺ സോറു എന്ന ഒരു അരിവിഭവത്തെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളിൽ ഉണ്ട്.
അരി ,നെയ്യ് ,മാംസം ,മഞ്ഞൾ ,മല്ലി ,കുരുമുളക് എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ് ഓൺ സോറു . അങ്ങനെ നോക്കുമ്പോൾ ബിരിയാണി ഈ നാട്ടുകാരൻ തന്നെ. എവിടെ നിന്ന് എത്തിപ്പെട്ടതായാലും ബിരിയാണി നമ്മൾ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഇഷ്ട വിഭവമാണ് ഒരു വികാരമാണ്.

cp-webdesk

null