Cinemapranthan

പത്മരാജൻ കഥയിൽ വീണ്ടുമൊരു സിനിമകൂടി; നവാസ് അലി സംവിധാനം ‘പ്രാവ്’ സെപ്റ്റംബർ 15നു തീയറ്ററിൽ എത്തും

null

ഇന്നും മലയാള സിനിമയില്‍ പലരും പരീക്ഷിക്കാന്‍ മടിക്കുന്ന ആശയങ്ങളും കഥാപരിസരങ്ങളും തന്റെ കഥകളിലൂടെ കാലങ്ങൾക്ക് മുന്നേ പരീക്ഷിച്ച വിഖ്യാത എഴുത്തുകാരൻ ആണ് പത്മരാജൻ. പത്മരാജന്റെ കഥയെ അവലംബമാക്കി നവാഗതനായ നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രാവ്’ സെപ്റ്റംബർ 15നു തീയറ്ററിൽ എത്തും. സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് പ്രവെന്ന് ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ് കെ യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സിഇടി സിനിമയുടെ ബാനറിൽ തകഴി രാജശേഖരനാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.

ഗാനരചന : ബി.കെ. ഹരിനാരായണൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.

cp-webdesk

null